ഖത്തറില്‍ കാറിന്റെ പിന്നിലെ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് സൂചന; നടപടി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍

ഖത്തറില്‍ കാറിന്റെ പിന്നിലെ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് സൂചന; നടപടി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍

ഖത്തറില്‍ കാറിന്റെ പിന്നിലെ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് സൂചന. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഖത്തറില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജിയാണ് പുതിയ നിയമത്തിലെ ഭേദഗതികള്‍ വ്യക്തമാക്കിയത്. ഓരോ 2 വര്‍ഷം കൂടുമ്പോഴും ഗതാഗത നിയമങ്ങളില്‍ ഭേദഗതി വരുത്താറുണ്ട്. പിന്നിലെ സീറ്റില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതോടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.


ഗൂഗിള്‍ ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിച്ചുള്ള ്രൈഡവിങ്ങും ഭേദഗതിയില്‍ ഗതാഗത ലംഘനങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും.

Other News in this category



4malayalees Recommends