ബഹ്‌റൈനില്‍ നിന്നുള്ള 10 വയസുകാരിക്ക് തുണയായി ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റല്‍; തലച്ചോറിലെ അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയം

ബഹ്‌റൈനില്‍ നിന്നുള്ള 10 വയസുകാരിക്ക് തുണയായി ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റല്‍;  തലച്ചോറിലെ അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയം
ബഹ്‌റൈനില്‍ നിന്നുള്ള പത്തു വയസുകാരിക്ക് ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ സര്‍ജന്‍മാര്‍ നടത്തിയ ശസ്ത്രക്രിയ വിജയം. ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ഹൈബ്രിഡ് ഓപ്പറേഷന്‍ റൂം ഉപയോഗിച്ച് ശിശു വിഭാഗത്തില്‍ നടത്തുന്ന ആദ്യത്തെ ഓപ്പറേഷനാണ് ഇത്. തലച്ചോറില്‍ അതി സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് ഇവിടെ പെണ്‍കുട്ടിക്ക് നടത്തിയത്.

റിയല്‍ ടൈം നാവിഗേഷന്‍, ശസ്ത്രക്രിയ നടപടികളുടെ വിജയം സംബന്ധിച്ച അടിയന്തര വിലയിരുത്തല്‍ എന്നിവയാണു ഹൈബ്രിഡ് ശസ്ത്രക്രിയ മുറികളുടെ സവിശേഷത. രാജ്യത്തെ ഏക ഹൈബ്രിഡ് ശസ്ത്രക്രിയ മുറിയും ഇതാണ്. ജന്മനാ തന്നെ രക്തക്കുഴലുകളുടെ തകരാര്‍ മൂലം തലച്ചോറില്‍ നിന്നു രക്തപ്രവാഹമുണ്ടാകുന്ന ഗുരുതര സ്ഥിതിയിലായിലായിരുന്നു പെണ്‍കുട്ടി. തലച്ചോറിലെ രക്തധമനികള്‍ക്കും ഞരമ്പുകള്‍ക്കും ഇടയില്‍ ക്രമവിരുദ്ധ അവസ്ഥ സൃഷ്ടിക്കുന്നതാണു രോഗം. ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി സുഖം പ്രാപിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends