ഇനി വിസ ഏജന്റുമാരുടെ ചതിയില്‍ കുരുങ്ങില്ല; ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ നടപടികള്‍ അടുത്ത മാസം മുതല്‍ വിദേശരാജ്യങ്ങളിലെ വിസ കേന്ദ്രങ്ങള്‍ വഴി

ഇനി വിസ ഏജന്റുമാരുടെ ചതിയില്‍ കുരുങ്ങില്ല; ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ നടപടികള്‍ അടുത്ത മാസം മുതല്‍ വിദേശരാജ്യങ്ങളിലെ വിസ കേന്ദ്രങ്ങള്‍ വഴി

രാജ്യത്തേക്കു ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ നടപടികള്‍ അടുത്ത മാസം മുതല്‍ വിദേശരാജ്യങ്ങളിലെ ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ വഴിയെന്ന് അധികൃതര്‍. ഈദുല്‍ അസ്ഹാ അവധിക്കു ശേഷം ഓഗസ്റ്റ് മധ്യത്തോടെ പുതിയ നടപടി പ്രാബല്യത്തിലാകുമെന്നു മന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല അല്‍ മുഹന്നദി പറഞ്ഞു. ദോഹയിലെ മാന്‍പവര്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമായി നടത്തിയ സെമിനാറിലാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ടിങ് സര്‍വീസ് വകുപ്പും തൊഴില്‍ മന്ത്രാലയവും ചേര്‍ന്നാണു സെമിനാര്‍ നടത്തിയത്. നിലവില്‍ ഇന്ത്യ, ശ്രീലങ്ക, ഇന്തൊനീഷ്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, ബംഗ്ലദേശ്, തുനീസിയ എന്നീ 8 രാജ്യങ്ങളിലാണ് നിലവില്‍ വിസ കേന്ദ്രങ്ങളുള്ളത്.


വിസ ഏജന്റുമാരുടെ ചതിയില്‍ കുരുങ്ങാതെ വ്യക്തമായ തൊഴില്‍ കരാറിന്റെ കീഴില്‍ സുരക്ഷിതമായി തന്നെ ജോലിക്കായി ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയുമെന്നതാണു പ്രധാന നേട്ടം. തൊഴില്‍ കരാര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തൊഴിലാളികള്‍ക്ക് തങ്ങളുടെ മാതൃഭാഷയില്‍ തന്നെ തൊഴില്‍ കരാറിലെ മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കാനുംകഴിയുമെന്നതു പ്രധാന നേട്ടമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണു കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. അപേക്ഷകന്റെയും പ്രവാസി തൊഴിലാളിയുടെയും സമയം ലാഭിക്കാനും കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ കഴിയും.

ഇന്ത്യയില്‍ 7 കേന്ദ്രങ്ങളാണുള്ളത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നൗ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് ഖത്തര്‍ വിസ കേന്ദ്രങ്ങള്‍.

Other News in this category



4malayalees Recommends