ശക്തമായ പ്രതിരോധ പരിപാടികള്‍ തുണയായി; അഞ്ചാംപനിയില്‍ നിന്ന് ഖത്തര്‍ സുരക്ഷിതം

ശക്തമായ പ്രതിരോധ പരിപാടികള്‍ തുണയായി; അഞ്ചാംപനിയില്‍ നിന്ന് ഖത്തര്‍ സുരക്ഷിതം

അമേരിക്കയിലും മറ്റുള്ള രാജ്യങ്ങളിലും വ്യാപകമായി പൊട്ടിപ്പുറപ്പെട്ട അഞ്ചാംപനിയില്‍ നിന്ന് ഖത്തര്‍ സുരക്ഷിതമാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ അറിയിച്ചു. ശക്തമായ ദേശീയ പ്രതിരോധ പരിപാടികളുടെ ഫലമായി രാജ്യത്ത് ഈ രോഗം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററിന്റെ മെഡിക്കല്‍ ഡയറക്റ്ററായ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു. ദേശീയ രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി രാജ്യത്തെ കുട്ടികള്‍ക്കെല്ലാം അഞ്ചാംപനിയുമായി ബന്ധപ്പെട്ട് നിര്‍ദേശിച്ചിട്ടുള്ള വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ 2019ല്‍ ഖത്തറില്‍ അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്നും അവര്‍ വിശദമാക്കി.


ഈ വര്‍ഷം വെറും നാലോളം കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അതുതന്നെ മിക്കതും മറ്റു രാജ്യത്തു നിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെട്ടുണ്ടായതാണെന്നും അവര്‍ വ്യക്തമാക്കി. ജനുവരി ഒന്ന് മുതല്‍ ജൂലൈ 18 വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ 1148 ആയി വര്‍ധിച്ചു. അമേരിക്കയിലെ 30 സ്റ്റേറ്റുകളില്‍ അഞ്ചാംപനി ബാധ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കോംഗോ, എത്യോപ്യ, ജോര്‍ജിയ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മഡഗാസ്‌കര്‍, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സുഡാന്‍, തായ്‌ലന്‍ഡ്, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. നിരവധി മരണങ്ങളും ഇതുമായി ബന്ധപ്പെട്ട് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends