ചൂടില്‍ നിന്ന് രക്ഷിക്കാന്‍; ഖത്തറില്‍ ചൂട് കൂടുന്നത് തൊഴില്‍മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘം

ചൂടില്‍ നിന്ന് രക്ഷിക്കാന്‍; ഖത്തറില്‍ ചൂട് കൂടുന്നത് തൊഴില്‍മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘം
ഖത്തറില്‍ ചൂട് കൂടുന്നത് തൊഴില്‍ മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാനായി വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉയര്‍ന്ന താപനില മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും തൊഴിലിടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പുതിയ കരട് ചട്ടക്കൂടുണ്ടാക്കുകയാണ് ലക്ഷ്യം.

ഖത്തര്‍ ഭരണ വികസന മന്ത്രാലയവും തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയവും സംയുക്തമായാണ് തൊഴിലിടങ്ങളില്‍ പഠനം നടത്തുന്നത്. ചൂട് കൂടുന്നത് മൂലം രാജ്യത്തെ തൊഴിലിടങ്ങളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍, ഉണ്ടാകാനാടിയുള്ള അപകടങ്ങള്‍, തൊഴിലിടങ്ങളിലെ ഉല്‍പ്പാദനക്ഷമതയെ ഉയര്‍ന്ന താപനില എങ്ങനെയൊക്കെ ബാധിക്കുന്നു എന്നീ വിഷയങ്ങളെല്ലാം പഠനത്തിന്റെ ഭാഗമാകും.

Other News in this category



4malayalees Recommends