ജുആന്‍ കാര്‍ലോസിന്റെയും കത്രീന വെലാര്‍ദെയുടെയും മാസ്മര പ്രകടനത്തിന് കാതോര്‍ത്ത് ഖത്തര്‍; ഓഗസ്റ്റ് ഒന്‍പതിന് നടക്കുന്ന സമ്മര്‍ ജാം ഇന്‍ ഖത്തര്‍ പരിപാടിയില്‍ താരങ്ങള്‍ അണി നിരക്കും

ജുആന്‍ കാര്‍ലോസിന്റെയും കത്രീന വെലാര്‍ദെയുടെയും മാസ്മര പ്രകടനത്തിന് കാതോര്‍ത്ത് ഖത്തര്‍; ഓഗസ്റ്റ് ഒന്‍പതിന് നടക്കുന്ന സമ്മര്‍ ജാം ഇന്‍ ഖത്തര്‍ പരിപാടിയില്‍ താരങ്ങള്‍ അണി നിരക്കും

ഫിലിപ്പിനോ റോക്ക് ബാന്‍ഡ് ജുആന്‍ കാര്‍ലോസിന്റെയും ഓണ്‍ലൈനിലെ പാട്ട് തരംഗം കത്രീന വെലാര്‍ദെയുടെയും മാസ്മര പ്രകടനത്തിന് കാതോര്‍ത്ത് ഖത്തര്‍. ഓഗസ്റ്റ് ഒന്‍പതിന് നടക്കുന്ന സമ്മര്‍ ജാം ഇന്‍ ഖത്തര്‍ എന്ന പരിപാടിയില്‍ താരങ്ങള്‍ പങ്കെടുക്കും. അല്‍ ദാന ക്ലബ്ബിലെ അല്‍ ജിവാന്‍ ഹാളിലാണ് പരിപാടി നടക്കുക. 2000ലേറെ പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്. ദോഹ സിറ്റി ഇവന്റ് മാനേജ്‌മെന്റ് ആന്റ് സര്‍വീസസ്(ഡിസി ഇവന്റ്), ജൂലി ദെലാ ക്രൂസ് എന്നിവ സംയുക്തമായാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇരുവരുടെയും സാന്നിധ്യം യുവജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഡിസി ഇവന്റ് സിഇഒ വിക്ടര്‍ മാഗ്നിപെസ് പറഞ്ഞു.


Other News in this category



4malayalees Recommends