കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചാക്കി പോകരുതെന്നു രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്; മുന്നറിയിപ്പ് ചൂട് കൂടുന്ന സാഹചര്യത്തില്‍

കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചാക്കി പോകരുതെന്നു രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്; മുന്നറിയിപ്പ് ചൂട് കൂടുന്ന സാഹചര്യത്തില്‍

കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചാക്കി പോകരുതെന്നു രക്ഷിതാക്കളോട് ഹമദ് ട്രൂമ സെന്റര്‍ അധികൃതരുടെ മുന്നറിയിപ്പ്. ചൂടും അന്തരീക്ഷമര്‍ദവും കനക്കുന്നതിനാല്‍ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തി കുട്ടികളെ അതിനുള്ളില്‍ ഒറ്റയ്ക്കാക്കി പോകുന്നതു ഗുരുതര അപകടത്തിന് ഇടയാക്കും. വേനല്‍ക്കാലത്തു കാറിനുള്ളിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണ്. പുറത്തു ചൂട് കുറവാണെങ്കില്‍ പോലും കാറിനുള്ളില്‍ 20 ഡിഗ്രിയിലധികമാകും ചൂടെന്നു ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.


കാറിന്റെ എന്‍ജിനും എസിയും ഓഫാക്കി 5 മിനിറ്റിനുള്ളില്‍ തന്നെ കാറിനുളളിലെ താപനില ഉയരും. കുട്ടികള്‍ക്കു പെട്ടെന്നു ശരീരോഷ്മാവ് കൂടുക, നിര്‍ജലീകരണം, തളര്‍ച്ച, സൂര്യാഘാതം എന്നിവ ഉണ്ടാകുന്നതിന് ഇത് കാരണമാകും. മാത്രമല്ല, മരണം വരെ സംഭവിക്കാമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കു പ്രതിരോധ ശേഷി കുറവാണ്. മുതിര്‍ന്നവരെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ കുട്ടികളുടെ ശരീരം ചൂടാകും. വാഹനം തണലിലാണു പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ പോലും കുട്ടികളുടെ കാര്യത്തില്‍ അശ്രദ്ധ വേണ്ടെന്നും ഇവര്‍ പറഞ്ഞു.

Other News in this category



4malayalees Recommends