ബലിപെരുന്നാളില്‍ ആരോഗ്യ സുരക്ഷ; അറവുശാലകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി നഗരസഭ

ബലിപെരുന്നാളില്‍ ആരോഗ്യ സുരക്ഷ;  അറവുശാലകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി നഗരസഭ

ബലിപെരുന്നാളില്‍ ആരോഗ്യ സുരക്ഷയും പൊതുശുചിത്വവും ഉറപ്പാക്കാന്‍ അറവുശാലകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം. അംഗീകൃത അറവുശാലകള്‍ മൃഗഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ആടുമാടുകളെ അറുക്കാന്‍ പാടുള്ളുവെന്ന് നഗരസഭ അറിയിച്ചു. ബലിപെരുന്നാള്‍ ദിനങ്ങളില്‍ അറവുശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അല്‍ ഷമാല്‍ നഗരസഭയാണ് പ്രഖ്യാപിച്ചത്.


തുറസ്സായ സ്ഥലങ്ങളില്‍ ബലിമൃഗങ്ങളെ കശാപ്പുചെയ്യാന്‍ പാടില്ല. എല്ലാ അറവുശാലകളിലും ശുചിത്വം നിര്‍ബന്ധമാണ്. ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ഉണ്ടായിരിക്കുകയും വേണം. ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമവും ശുചീകരിച്ചതുമായിരിക്കണം. തൊഴിലാളികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ചിരിക്കണം.

Other News in this category



4malayalees Recommends