ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ പത്താമത്തെ ശാഖ അല്‍ ഹിലാലില്‍ തുറന്നു; വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാത്രമായി പ്രത്യേക ഏരിയയും

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ പത്താമത്തെ ശാഖ അല്‍ ഹിലാലില്‍ തുറന്നു; വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാത്രമായി പ്രത്യേക ഏരിയയും

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഖത്തറിലെ പത്താമത്തെ ശാഖ അല്‍ ഹിലാലില്‍ തുറന്നു. 1,10,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബേസ്മെന്റില്‍ ഉള്‍പ്പെടെ വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ദോഹ നഗരത്തിനുള്ളിലായതിനാല്‍ അല്‍ ഹിലാല്‍, അല്‍ അസ്രി, നുഐജ, ന്യൂ സലാത്ത, മമ്മൂറ, തുമാമ, മുംതസ,ദോഹ തുടങ്ങിയ ഒട്ടേറെ മേഖലകള്‍ക്ക് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രയോജനകരമാകും.

കെഎഫ്സി, പിസ ഹട്ട്, കാക്കോരി ഹൗസ്, വെല്‍കെയര്‍ ഫാര്‍മസി, ദോഹ ബ്യൂട്ടി സെന്റര്‍, എടിഎം സര്‍വീസുകള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ പച്ചക്കറി, പഴം, ഇറച്ചി, പൗള്‍ട്രി,ക്ഷീര ഉല്‍പന്നങ്ങള്‍, ശിതീകരിച്ച ഉല്‍പന്നങ്ങള്‍, ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാമാണുള്ളത്.

മുകളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗാര്‍ഹിക ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ചെരിപ്പുകള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയുമുണ്ട്.വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാത്രമായി പ്രത്യേക ഏരിയയുമുണ്ട്. ഖത്തറില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രത്യേക ഇടം ഒരുക്കിയുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ഇതാദ്യമാണ്.

Other News in this category



4malayalees Recommends