ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍; മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും

ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍; മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും

ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍ ഭരണകൂടം. കമ്പനികളുടെയോ വ്യക്തികളുടെയോ ചെക്ക് മടങ്ങുന്ന പക്ഷം ഒരു വര്‍ഷത്തെ ചെക്കിടപാട് തടസ്സപ്പെടുമെന്ന് ക്രിമിനല്‍ കോടതി പ്രഖ്യാപിച്ചു. ചെക്കിന് തുല്യമായി റീഫണ്ടിങ് സംവിധാനം പുനരാരംഭിക്കാനും തീരുമാനമായി


മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും. ഇതില്‍പ്പെടുന്നവരെ ഒരു വര്‍ഷത്തേക്ക് ചെക്കിടപാടുകള്‍ നടത്താന്‍ കഴിയില്ല.ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് പ്രത്യേക സര്‍ക്കുലറയക്കാനും തീരുമാനമായി. കേസുകളില്‍പെടുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള മറ്റ് ശിക്ഷ ക്രിമിനല്‍ കോടതി വിധിക്കും.

മതിയായ തുകയില്ലാതെ ചെക്ക് മടങ്ങുകയാണെങ്കില്‍ പീനല്‍ കോഡിലെ 357 വകുപ്പ് പ്രകാരം മൂന്ന് മാസത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷത്തില്‍ കൂടാത്തതുമായ തടവും 3000 റിയാലില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. കൂടാതെ ചെക്കിന് തുല്യമായി റീഫണ്ടിങ് സംവിധാനം പുനരാരംഭിക്കാനും കോടതി തീരുമാനിച്ചു.

Other News in this category



4malayalees Recommends