ഈദ് അവധി ദിവസങ്ങളിലും കര്‍മ നിരതമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍; അവശ്യ സേവനങ്ങളുമായി രോഗികള്‍ക്കിടയിലേക്ക് കുതിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്

ഈദ് അവധി ദിവസങ്ങളിലും കര്‍മ നിരതമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍; അവശ്യ സേവനങ്ങളുമായി രോഗികള്‍ക്കിടയിലേക്ക് കുതിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്

ഈദ് അവധി ദിവസങ്ങളില്‍ രാജ്യത്തെ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അടിയന്ത, അവശ്യ സേവനങ്ങളുടെ വിതരണം കൂടുതല്‍ സുഗമമാക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി). ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ (എച്ച്ജിഎച്ച്), അല്‍ വക്ര ഹോസ്പിറ്റല്‍, പീഡിയാട്രിക് എമര്‍ജന്‍സി സെന്റേഴ്‌സ്, ആംബുലന്‍സ് സര്‍വീസ് എന്നിവ ട്രൗമ, ക്രിട്ടിക്കല്‍ വിഭാഗങ്ങളിലായി നൂറുകണക്കിന് കേസുകളാണ് ഈദിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ അറ്റന്‍ഡ് ചെയ്തത്. എച്ച്ജിഎച്ചിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ 565 രേഗികളാണ് ഈദിന്റെ രണ്ടാം ദിനത്തില്‍ എത്തിയത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് നൂറ് കേസുകളുടെ വര്‍ധനയാണ് രണ്ടാം ദിവസം ഉണ്ടായത്.


രാജ്യത്തുടനീളമായി 95 കാറുകളാണ് ആംബുലന്‍സ് സര്‍വീസ് വിന്യസിച്ചത്. ഏഴ് റോഡ് അപകടങ്ങള്‍ ഉള്‍പ്പടെ 260 കേസുകളാണ് ആംബുലന്‍സ് സര്‍വീസ് അറ്റന്‍ഡ് ചെയ്തത്.

Other News in this category



4malayalees Recommends