ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പം ഉയരാന്‍ സാധ്യത; മൂടല്‍ മഞ്ഞ് കനക്കാന്‍ ഇടയുള്ളതിനാല്‍ പ്രഭാതങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പം ഉയരാന്‍ സാധ്യത; മൂടല്‍ മഞ്ഞ് കനക്കാന്‍ ഇടയുള്ളതിനാല്‍ പ്രഭാതങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പം ഈ ആഴ്ചാവസാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. താപനില 36 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈര്‍പ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂടല്‍ മഞ്ഞ് കൂടാന്‍ ഇടയുണ്ടെന്നും ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും ഇവര്‍ പറഞ്ഞു.

ദൂരക്കാഴ്ച്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ പ്രഭാതങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. രണ്ടടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Other News in this category

4malayalees Recommends