ഓസ്ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ നിയമങ്ങളില്‍ ജൂലൈയില്‍ വന്ന മാറ്റങ്ങള്‍ ഗുണപ്രദമാകുന്നു; കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹോളിഡേ വിസയില്‍ ജോലിക്കെത്തുന്നു; തൊഴിലാളിക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ ശക്തം

ഓസ്ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ നിയമങ്ങളില്‍  ജൂലൈയില്‍ വന്ന മാറ്റങ്ങള്‍ ഗുണപ്രദമാകുന്നു; കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹോളിഡേ വിസയില്‍ ജോലിക്കെത്തുന്നു; തൊഴിലാളിക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ ശക്തം
ഓസ്ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ നിയമങ്ങളില്‍ ജൂലൈയില്‍ വരുത്തിയ മാറ്റങ്ങള്‍ ഗുണപ്രദമാകുമെന്ന പ്രതീക്ഷയും അതുമായി ബന്ധപ്പെട്ട സൂചനകളും ശക്തമായിട്ടുണ്ട്. പുതിയ മാറ്റത്തെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഹോളിഡേ വിസകളില്‍ ജോലിക്കെത്തുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നുവെന്നാണ് പുതിയ കണക്ക്. ഇതോടെ ഇവിടുത്തെ തൊഴിലാളിക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്.

ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്ന മാറ്റങ്ങളനുസരിച്ച് സബ്ക്ലാസ് 417 (വര്‍ക്കിംഗ് ഹോളിഡേ), സബ്ക്ലാസ് 462(വര്‍ക്ക് ആന്‍ഡ് ഹോളിഡേ) വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പൊളിച്ചെഴുത്തുണ്ടായിരിക്കുന്നു. പുതിയ പ്രോഗ്രാം ഇയറിലാണീ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഓസ്ട്രേലിയ അതിന്റെ വര്‍ക്കിംഗ് ഹോളിഡേ പ്രോഗ്രാം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിസ ലഭിക്കുന്നതിനായി വേണ്ടിയിരുന്ന പേപ്പര്‍ വര്‍ക്കുകള്‍ കുറച്ചിട്ടുമുണ്ട്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ താഴെക്കൊടുക്കുന്നവയാണ്.


പുതിയ രാജ്യങ്ങള്‍

നിലവില്‍ ഗ്രീസ്, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് കൂടി വര്‍ക്കിംഗ് ഹോളിഡേ വിസ ലഭ്യമാക്കിയിട്ടുണ്ട്. 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സബ്ക്ലാസ് 462 വിസക്കായി അപേക്ഷക്കാം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ അണ്ടര്‍ ഗ്രാജ്വേറ്റ് സ്റ്റഡി പൂര്‍ത്തിയാക്കിയിരിക്കണം. അതത് സര്‍്ക്കാരില്‍ നിന്നുള്ള ലെറ്റര്‍ ഓഫ് സപ്പോര്‍ട്ടും ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കണം. ഫംക്ഷണല് ഇംഗ്ലീഷില്‍ തങ്ങള്‍ക്കുള്ള അവഗാഹം വെളിപ്പെടുത്തുന്ന തെളിവും അവര്‍ ഹാജരാക്കണം.


പ്രായപരിധി വര്‍ധിപ്പിച്ചു


ഫ്രഞ്ച് സിറ്റിസണ്‍ഷിപ്പിന് സബ്ക്ലാസ് 417 വിസക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35 ആക്കി വര്‍ധിപ്പിച്ചു. കാനഡ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധി അനുവദിച്ചിട്ടുണ്ട്.


കുറഞ്ഞ പേപ്പര്‍ വര്‍ക്ക്


സ്പെയിന്‍, പോര്‍ട്ടുഗല്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ സര്‍ക്കാരില്‍ നിന്നും ലെറ്റര്‍ ഓഫ് സപ്പോര്‍ട്ട് ഹാജരാക്കേണ്ടതില്ല എന്ന പുതിയ മാറ്റം നിലവില്‍ വന്നിട്ടുണ്ട്. വിയറ്റ്നാം, തുര്‍ക്കി, തായ്ലാന്‍ഡ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് നിലവില് അവരുടെ അപേക്ഷ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം.


മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടി


അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ അവരുടെ വിസ മൂന്നാം വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനായി അപേക്ഷിക്കാം. ഇതിനായി അപേക്ഷകര്‍ ഓസ്ട്രേലിയയിലെ ഒരു റീജിയണല്‍ ഏരിയയില്‍ ചുരുങ്ങിയത് ആറ് മാസം ജോലി ചെയ്തിരിക്കണം. സെക്കന്‍ഡ് സബ്ക്ലാസ് 417 അല്ലെങ്കില്‍ സബക്ലാസ് 462 വിസ ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ദീര്‍ഘിപ്പിക്കുന്നതിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

Other News in this category



4malayalees Recommends