സൗത്ത് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ നിയമങ്ങളിലെ പൊളിച്ചെഴുത്ത്; പുതിയ ഒക്യുപേഷന്‍ ലിസ്റ്റ്,സപ്ലിമെന്ററി ഒക്യുപേഷന്‍ ലിസ്റ്റ് ,80 പോയിന്റുകളുള്ളവര്‍ക്ക് നോമിനേഷന്‍, എന്നിവ പ്രാബല്യത്തില്‍; അപേക്ഷിക്കുന്നതിന് മുമ്പ് മനസിലാക്കേണ്ട കാര്യങ്ങളിതാ

സൗത്ത് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ നിയമങ്ങളിലെ പൊളിച്ചെഴുത്ത്; പുതിയ ഒക്യുപേഷന്‍ ലിസ്റ്റ്,സപ്ലിമെന്ററി ഒക്യുപേഷന്‍ ലിസ്റ്റ് ,80 പോയിന്റുകളുള്ളവര്‍ക്ക് നോമിനേഷന്‍, എന്നിവ പ്രാബല്യത്തില്‍; അപേക്ഷിക്കുന്നതിന് മുമ്പ് മനസിലാക്കേണ്ട കാര്യങ്ങളിതാ

കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട ഒരു ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റാണ് സൗത്ത് ഓസ്ട്രേലിയ. സൗത്ത് ഓസ്ട്രലേയിയിലേക്കുള്ള ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും നിലവില്‍ വന്നിട്ടുണ്ട്. അതിനാല്‍ ഇവിടേക്ക് കുടിയേറ്റത്തിന് അപേക്ഷിക്കുന്നവര്‍ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് വേണം അപേക്ഷിക്കേണ്ടതെന്ന് പ്രത്യേകം ഓര്‍ക്കണം. അതുമായി ബന്ധപ്പെട്ട ചില അടിസ്ഥാന കാര്യങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്.


ഈ സ്റ്റേറ്റിലേക്കുള്ള സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ ജൂലൈ മൂന്ന് മുതല്‍ സ്വീകരിക്കാനാരംഭിച്ചിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് സ്റ്റേറ്റ് നോമിനേഷനുള്ള പുതിയ ഒക്യുപേഷന്‍ ലിസ്റ്റ് നിലവില്‍ ലഭ്യമാണ്. പുതിയ നിയമം അനുസരിച്ച് ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ്, സ്റ്റേറ്റ് നോമിനേഷന്‍ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതിനാല്‍ അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഈ മാറ്റങ്ങള്‍ മനസിലാക്കിയിരിക്കണം. ഇത് സംബന്ധിച്ച പ്രധാന മാറ്റങ്ങള്‍ താഴെക്കൊടുക്കുന്നു.

ഒക്യുപേഷന്‍ ലിസ്റ്റ്

2019-20ലേക്കുള്ള സ്റ്റേറ്റ് നോമിനേഷനായുള്ള ഒക്യുപേഷന്‍ ലിസ്റ്റ് സൗത്ത് ഓസ്ട്രേലിയ വികസിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം 275 ഒക്യുപേഷനുകളാണ് സൗത്ത് ഓസ്ട്രേലിയയിലെ താമസക്കാര്‍ക്കും വിദേശികള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. 223 ഒക്യുപേഷനുകള്‍ സപ്ലിമെന്ററി ഒക്യുപേഷന്‍ ലിസ്റ്റിനായും ലഭ്യമാക്കിയിരിക്കുന്നു.


സപ്ലിമെന്ററി ഒക്യുപേഷന്‍ ലിസ്റ്റ് താഴെക്കൊടുക്കുന്ന കാറ്റഗറികള്‍ക്കാണ് ലഭ്യമായിരിക്കുന്നത്

1- ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ്സ് ഓഫ് സൗത്ത് ഓസ്ട്രേലിയ


2- കഴിഞ്ഞ 12 മാസങ്ങളായി സൗത്ത് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്


3- കഴിഞ്ഞ രണ്ട് വര്‍ഷമോ അതിലധികമോ കാലം സൗത്ത് ഓസ്ട്രേലിയില്‍ ജീവിക്കുന്ന രക്തമബന്ധമുള്ള ബന്ധുവുള്ളവര്‍ക്ക്


4- 80 അല്ലെങ്കില്‍ അതിലധികം പോയിന്റുകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്.


ഉയര്‍ന്ന പോയിന്റുകള്‍


80 പോയിന്റുകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ അല്ലെങ്കില്‍ സ്റ്റേറ്റ് നോമിനേഷന്‍ പോയിന്റുകള്‍ വേണ്ടതിലധികമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് നോമിനേഷന്‍ വാഗ്ദാനം ചെയ്യപ്പെടും. ഉയര്‍ന്ന കഴിവുകളുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് ഈ കാറ്റഗറി സൗത്ത് ഓസ്ട്രേലിയയെ സഹായിക്കും.

ഐസിടി ഒക്യുപേഷനുകള്‍

ഐസിടി ഒക്യുപേഷനുകളിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതിനുള്ള അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 75 പോയിന്റുകള്‍ അല്ലെങ്കില്‍ അതിന് മേല്‍ വേണം. ഇവര്‍ക്ക് എസിഎസില്‍ നിന്നും ഒരു പോസിറ്റീവ് സ്‌കില്‍ അസെസ്മെന്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. നിലവില്‍ സ്റ്റേറ്റില്‍ ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ സൗത്ത് ഓസ്ട്രേലിയയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ എന്നിവര്‍ക്ക് ഐസിടി ഒക്യുപേഷനുകള്‍ക്കായി 65 പോയിന്റുകള്‍ നിര്‍ബന്ധമാണ്.

Other News in this category



4malayalees Recommends