ഓസ്ട്രേലിയയില്‍ നിന്നും മാലിന്യം റീസൈക്ലിംഗിന് എടുക്കുന്നത് ചൈന നിര്‍ത്തിയ നീക്കം; ഓസ്‌ട്രേലിയിലെ നിരവധി കൗണ്‍സിലുകളില്‍ റീസൈക്ലിംഗ് മാലിന്യം പെരുകുന്നു;ശാശ്വതമായ പകരം സംവിധാനം കാണാനാവാതെ ഓസ്‌ട്രേലിയ

ഓസ്ട്രേലിയയില്‍ നിന്നും മാലിന്യം  റീസൈക്ലിംഗിന് എടുക്കുന്നത് ചൈന നിര്‍ത്തിയ നീക്കം;  ഓസ്‌ട്രേലിയിലെ  നിരവധി കൗണ്‍സിലുകളില്‍ റീസൈക്ലിംഗ് മാലിന്യം പെരുകുന്നു;ശാശ്വതമായ പകരം സംവിധാനം കാണാനാവാതെ ഓസ്‌ട്രേലിയ

ചൈനയിലേക്ക് വര്‍ഷം തോറും ടണ്‍ കണക്കിന് മാലിന്യം റീസൈക്ലിംഗിനായി അയച്ച് കൊണ്ടായിരുന്നു ഓസ്‌ട്രേലിയ നാളിതുവെ മാലിന്യ സംസ്‌കരണം നടത്തിയിരുന്നത്. എന്നാല്‍ ഓസ്ട്രേലിയയില്‍ ഇത്തരത്തിലെത്തുന്ന മാലിന്യം വന്‍ അണുബാധാ ഭിഷണിയുയര്‍ത്തുന്നവയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ചൈന കഴിഞ്ഞ ജനുവരിയില്‍ ഇത്തരത്തില്‍ മാലിന്യം സ്വീകരിക്കുന്നത് നിര്‍ത്തി വച്ചത് മൂലം ഓസ്‌ട്രേലിയ വന്‍ പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.


വര്‍ഷാവര്‍ഷം ഓസ്‌ട്രേലിയ ഏതാണ്ട് ആറര ലക്ഷത്തോളാം ടണ്‍ റീസൈക്ലിങ് മാലിന്യമാണ് ചൈനയിലേക്ക് അയച്ചിരുന്നത് വന്‍ തോതിലുള്ള അണുബാധയുള്ളതിനാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള പ്ലാസ്റ്റിക്,വസ്ത്രങ്ങള്‍, പേപ്പറുകള്‍ എന്നിവയടങ്ങുന്ന റീസൈക്കിള്‍ മാലിന്യങ്ങള്‍ സ്വീകരിക്കുന്നത് കഴിഞ്ഞ ജനുവരിയില്‍ ചൈന നിര്‍ത്തലാക്കി. ഇതോടെ മാലിന്യം ശേഖരിക്കുന്ന കമ്പനികളില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്.

ഇതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ വിവിധ കൗണ്‍സിലുകളില്‍ റീസൈക്ലിംഗ് മാലിന്യം കുന്ന് കുന്ന് കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.ഈ പ്രശ്‌നത്തിന്‍ ശാശ്വതമായ പരിഹാരം കാണാനാവാതെ ഓസ്‌ട്രേലിയ നിലവില്‍ ബുദ്ധിമുട്ടുകയാണ്.താത്കാലികമായി ഈ മാലിന്യങ്ങള്‍ നിലം നികത്താന്‍ ഉപയോഗിക്കുന്ന കാര്യം ചില കൗണ്‍സിലുകള്‍ ആലോചിക്കുന്നുണ്ട്. പക്ഷേ ശുദ്ധീകരിക്കാത്ത ഇത്തരം മാലിന്യങ്ങള്‍ നിലം നികത്താന്‍ ഉപയോഗിക്കുന്നത് പ്രകൃതിക്കും മണ്ണിനും ദോഷം ചെയ്യുമെന്നാണ് പരിസ്ഥിത വാദികള്‍ മുന്നറിയിപ്പേകുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മാലിന്യ സംസ്‌കരണ ഫീസ് കൂട്ടി താല്‍ക്കാലികമായി പിടിച്ച് നില്‍ക്കാന്‍ വിവിധ കൗണ്‍സിലുകള്‍ നീക്കം തുടങ്ങിയിട്ടുമുണ്ട്.


Other News in this category



4malayalees Recommends