സൗത്ത് ഓസ്‌ട്രേലിയ അധികകാലം സബ്ക്ലാസ് 489 അപേക്ഷകള്‍ സ്വീകരിക്കില്ല; അവസാന തീയതി സെപ്റ്റംബര്‍ പത്ത്; ഈ വിസ നവംബര്‍ 15ന് റദ്ദാക്കും; പകരം സബ്ക്ലാസ് 491 സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ പ്രൊവിഷണല്‍ വിസ നിലവില്‍ വരും

സൗത്ത് ഓസ്‌ട്രേലിയ അധികകാലം സബ്ക്ലാസ് 489 അപേക്ഷകള്‍ സ്വീകരിക്കില്ല; അവസാന തീയതി സെപ്റ്റംബര്‍ പത്ത്; ഈ വിസ നവംബര്‍ 15ന് റദ്ദാക്കും; പകരം സബ്ക്ലാസ് 491 സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ പ്രൊവിഷണല്‍ വിസ നിലവില്‍ വരും
സൗത്ത് ഓസ്‌ട്രേലിയ അധികകാലം സബ്ക്ലാസ് 489 അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലൈയിലായിരുന്നു സൗത്ത് ഓസ്‌ട്രേലിയ സ്‌റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം ഓപ്പണ്‍ ചെയ്തിരുന്നത്.ഇതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയക്ക് നിരവധി അപേക്ഷകളാണ് ലഭിച്ചിരുന്നത്. സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും സെപ്റ്റംബര്‍ പത്ത് വരെ മാത്രമേ സബ്ക്ലാസ് 489 വിസക്കായി ഉദ്യോഗാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് നിയമമുണ്ട്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. ഇത് പ്രകാരം സബ്ക്ലാസ് 489 വിസ ഈ വര്‍ഷം നവംബര്‍ 15ന് റദ്ദാക്കാന്‍ പോവുകയാണ്. ഇതനുസരിച്ച് സബ്ക്ലാസ് 489 വിസക്ക് പകരം നവംബര്‍ 16 മുതല്‍ പുതിയ സബ്ക്ലാസ് 491 സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ പ്രൊവിഷണല്‍ വിസ നിലവില്‍ വരുന്നതായിരിക്കും. ഇമിഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയ സബ്ക്ലാസ് 489 അപേക്ഷകള്‍ സ്വീകരിക്കുന്നത് 2019 ഓഗസ്റ്റ് 14ന് നിര്‍ത്തി വച്ചിരുന്നു. വര്‍ധിച്ച തോതില്‍ ഇതിലേക്ക് അപേക്ഷകള്‍ വന്നത് കൈകാര്യം ചെയ്യുന്നതിനാണീ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് നിശ്ചയിച്ചിരിക്കുന്ന സെപ്റ്റംബര്‍ പത്ത് എന്ന ഡെഡ് ലൈന്‍ പാലിക്കുന്ന വിധത്തിലാണ് ഇമിഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയ നിലവില്‍ സബ്ക്ലാസ് 489 വിസ അപേക്ഷകള് പ്രൊസസ് ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ നീക്കങ്ങള്‍ സബ്ക്ലാസ് 190 വിസ അപേക്ഷകളെ ബാധിക്കില്ല. അതിനാല്‍ അതിലേക്കുള്ള അപേക്ഷകള്‍ നിലവിലും സ്വീകരിക്കുന്നുണ്ട്.

Other News in this category



4malayalees Recommends