ഓസ്‌ട്രേലിയയിലെ രണ്ട് ഖനികളില്‍ നിന്നും നൂറോളം തൊഴിലാളികളെ അടിയന്തിരമായി പിന്‍വലിച്ചു; കാരണം ബ്രീത്തിംഗ് മാസ്‌ക് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി; അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന മാസ്‌കുകള്‍ സുരക്ഷിതമല്ലെന്ന് സൗത്ത് 32 മൈനിംഗ് കമ്പനി

ഓസ്‌ട്രേലിയയിലെ രണ്ട് ഖനികളില്‍ നിന്നും നൂറോളം തൊഴിലാളികളെ അടിയന്തിരമായി പിന്‍വലിച്ചു; കാരണം ബ്രീത്തിംഗ് മാസ്‌ക് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി; അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന മാസ്‌കുകള്‍ സുരക്ഷിതമല്ലെന്ന് സൗത്ത് 32 മൈനിംഗ് കമ്പനി
മൈനിംഗ് എക്യുപ്‌മെന്റുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണി കാരണം ഓസ്‌ട്രേലിയിലെ രണ്ട് ഖനികളില്‍ നിന്നും നൂറ് കണക്കിന് തൊഴിലാളികളെ പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ട്. തൊഴിലാളികള്‍ ധരിക്കുന്ന ബ്രീത്തിംഗ് മാസ്‌കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ന്യൂ സൗത്ത് വെയില്‍സ് റിസോഴ്‌സസ് ഡയറക്ടര്‍ ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണീ നടപടിയെടുത്തിരിക്കുന്നത്. ഇല്ലവാര അണ്ടര്‍ഗ്രൗണ്ട് കല്‍ക്കരി ഖനികളില്‍ നിന്നുമാണ് തൊഴിലാളികളെ അടിയന്തിരമായി നീക്കം ചെയ്തിരിക്കുന്നത്.

ജര്‍മന്‍ നിര്‍മാതാക്കളായ ഡ്രാഗെര്‍ വിതരണം ചെയ്തിരുന്ന ബ്രീത്തിംഗ് മാസ്‌ക് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുവെന്ന് ഏതാണ്ട് രണ്ടാഴ്ച മുമ്പായിരുന്നു മൈനിംഗ ്കമ്പനിയായ സൗത്ത് 32 ആദ്യമായി റിപ്പോര്‍്ട്ട് ചെയ്തിരുന്നത്. ഇതിനെ തുടര്‍ന്നാണ് കമ്പനി മുന്‍കരുതലെന്ന നിലയില്‍ നൂറ് കണക്കിന് തൊഴിലാളികളെ ഖനികളില്‍ നിന്നും പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വോലോന്‍ഗോന്‍ഗിനടുത്തുളള ആപ്പിന്‍, ഡെന്‍ഡ്രോബിയം ഖനികളില്‍ നിന്നാണ് തൊഴിലാളികളെ പിന്‍വലിച്ചിരിക്കുന്നത്.

ഡ്രാഗര്‍ പിഎസ്എസ് 500 കംപ്രസ്ഡ് എയര്‍ ബ്രീത്തിംഗ് അപ്പാരടസ് യൂണിറ്റിന് കാര്യമായ സുരക്ഷാ ഭീഷണിയുണ്ടെന്ന് അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നുവെന്നാണ് റെഗുലേറ്റര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. തീപിടിത്തം അല്ലെങ്കില്‍ പൊട്ടിത്തെറി പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ ഖനി തൊഴിലാളികള്‍ക്ക് ജീവന്‍ രക്ഷക്കുപയോഗിക്കുന്ന മാസ്‌കുകളാണ് ഇത്തരത്തില്‍ അപകടഭീഷണിയുയര്‍ത്തിയിരിക്കുന്നത്. ഈ ഫേസ് മാസ്‌കുകളുടെ സീലില്‍ ലീക്കുണ്ടെന്ന് ടെസ്റ്റിംഗിനിടെ വെളിപ്പെട്ടുവെന്നാണ് മൈനര്‍ പറയുന്നത്. ഇതിനാല്‍ തങ്ങള്‍ തൊഴിലാളികളുടെ ജീവനാണ് മുന്‍ഗണനയേകുന്നതെന്നും അക്കാരണത്താല്‍ അവരെ പിന്‍വലിക്കുകയായിരുന്നുവെന്നും സൗത്ത് 32 വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends