എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയക്ക് ഒരു പുതിയ ഫീസ് ഘടന; നിയമലംഘനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ 24 മാസത്തേക്ക് വിലക്കും; പിആറിന് അപേക്ഷിക്കുന്നവര്‍ക്കുള്ള പുതിയ നിയമങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയ ഏറ്റവും ജനകീയമായ സ്‌കില്‍സ് അസെസ്‌മെന്റ് ബോഡി

എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയക്ക് ഒരു പുതിയ ഫീസ് ഘടന; നിയമലംഘനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ 24 മാസത്തേക്ക് വിലക്കും; പിആറിന് അപേക്ഷിക്കുന്നവര്‍ക്കുള്ള പുതിയ നിയമങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയ ഏറ്റവും ജനകീയമായ  സ്‌കില്‍സ് അസെസ്‌മെന്റ് ബോഡി
ഓസ്‌ട്രേലിയയില്‍ പെര്‍മനന്റ് റെസിഡന്‍സ് വിസക്കായി അപേക്ഷിക്കുന്നവര്‍ക്കുള്ള സുപ്രധാനമായ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് കൊണ്ട് സ്‌കില്‍സ് അസെസിംഗ് ബോഡിയായ എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ രംഗത്തെത്തി. ഇത് സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതലാണ് നിലവില്‍ വരുന്നത്. അവ താഴെപ്പറയുന്നവയാണ്.


പുതിയ അപ്‌ഡേറ്റുകള്‍

1- സെപ്റ്റംബര്‍ ഒന്ന് മുതല്‍ എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയക്ക് ഒരു പുതിയ ഫീസ് ഘടന നിലവില്‍ വരാന്‍ പോവുകയാണ്. ഇത് പ്രകാരം സ്‌കില്‍ അസെസ്‌മെന്റ് ഫീസ് 1270 ഡോളറായി ഉയരും. ഇതില്‍ ജിഎസ്ടിയും ഉള്‍പ്പെടുന്നു.


2- എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ ആര്‍എംഎ അപ്പോയിന്റ്‌മെന്റ് ഫോമുമായി അപ്‌ഡേറ്റായിട്ടുണ്ട്.

3- അധാര്‍മികമായും നിയമവിരുദ്ധമായും പെരുമാറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വിലക്ക് 12 മാസത്തില്‍ നിന്നും 24 മാസമാക്കാന്‍ എന്‍ജീനിയേര്‍സ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നു.

അപ്ലിക്കേഷന്‍ പ്രൊസസുമായി ബന്ധപ്പെട്ട ചില സുപ്രധാന ഓര്‍മപ്പെടുത്തലുകള്‍

അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട ചില സുപ്രധാന ഓര്‍മപ്പെടുത്തലുകള്‍ എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ പ്രസിദ്ധീകരിച്ചിരിക്കുന്നു. അവ താഴെപ്പറയുന്നവയാണ്.

1-അപേക്ഷകര്‍ തങ്ങളുടെ സ്‌കില്‍ഡ് അസെസ്‌മെന്റ് അപ്ലിക്കേഷനുകള്‍ തങ്ങളുടെ പേരിലും ഇഎഐഡിയിലും ലോഡ്ജ് ചെയ്യണം.

2- മൈ പോര്‍ട്ടലിലൂട അപേക്ഷകര്‍ തങ്ങളുടെ സ്‌കില്‍ അസെസ്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി അപേക്ഷിക്കരുത്.

3- അപേക്ഷകര്‍ മൈഗ്രേഷന്‍ സ്‌കില്‍ അസെസ്‌മെന്റ് ബുക്ക് ലെറ്റ് മനസിരുത്തി വായിച്ച് മനസിലാക്കിയിരിക്കണം. ഇതിലൂടെ അപേക്ഷാ ഫോമിലെ തകരാറുകളില്ലാതാക്കാന്‍ അവര്‍ക്ക് സാധിക്കും.

എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ രാജ്യത്തെ ഏറ്റവും ജനകീയമായ ഒരു സ്‌കില്‍സ് അസെസ്‌മെന്റ് ബോഡികളിലൊന്നാണ്. ഓസ്‌ട്രേലിയന്‍ നിലവാരവുമായി ഒരു ഉദ്യോഗാര്‍ത്ഥിയുടെ പ്രവൃത്തി പരിചയവും വിദ്യാഭ്യാസ യോഗ്യതകളും പൊരുത്തപ്പെടുന്നുവോ ഇല്ലയോ എന്ന് ഇത് കൃത്യമായി നിര്‍ണയിക്കുന്നു.

Other News in this category



4malayalees Recommends