ഓസ്‌ട്രേലിയയില്‍ സൗരോര്‍ജ ഉപയോഗം പ്രാവര്‍ത്തികമാക്കുന്നതിന് ഗ്രീന്‍ലോണുകള്‍ അനുവദിക്കുന്നു; ലക്ഷ്യം സോളാര്‍ പാനലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുളള വന്‍ ചെലവിന് പിന്തുണയേകി ഗ്രീന്‍ എനര്‍ജിയെ പ്രോത്സാഹിപ്പിക്കല്‍; രാജ്യത്ത് സൗരോര്‍ജ ഉപയോഗമേറുന്നു

ഓസ്‌ട്രേലിയയില്‍ സൗരോര്‍ജ ഉപയോഗം പ്രാവര്‍ത്തികമാക്കുന്നതിന് ഗ്രീന്‍ലോണുകള്‍ അനുവദിക്കുന്നു; ലക്ഷ്യം സോളാര്‍ പാനലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുളള വന്‍ ചെലവിന് പിന്തുണയേകി ഗ്രീന്‍ എനര്‍ജിയെ പ്രോത്സാഹിപ്പിക്കല്‍; രാജ്യത്ത് സൗരോര്‍ജ ഉപയോഗമേറുന്നു
ഓസ്‌ട്രേലിയയില്‍ ഊര്‍ജവിലകള്‍ അനുദിനമെന്നോണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് മേല്‍ സോളാര്‍ പാനലുകള്‍ ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നത് വര്‍ധിച്ചിരിക്കുകയാണ്. തല്‍ഫലമായി സോളാര്‍ ഇന്‍സ്റ്റലേഷനും ചെലവേറുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഇതിന് വന്‍ തുക മുടക്കേണ്ടി വരുന്നതും ഇതിന്റെ ഗുണം തിരിച്ച് കിട്ടാന്‍ ദീര്‍ഘകാലമെടുക്കുന്നതും കാരണം നിരവധി ബിസിനസുകള്‍ ഇതിനായി പണം മുടക്കാന്‍ മടിച്ച് നില്‍ക്കുന്നുമുണ്ട്.

ഈ കടമ്പകളെ മറി കടന്ന് സോളാര്‍ ഊര്‍ജോപയോഗം ത്വരിതപ്പെടുത്തുന്നതിനായി പുതിയൊരു സ്‌കീം നിലവില്‍ വന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സസ്‌റ്റെയിനബിള്‍ ഓസ്‌ട്രേലിയ എന്ന ഓസ്‌ട്രേലിയന്‍ പൊളിറ്റിക്കല്‍ ബോഡി ഇതിനായി ചെലവ് കുറഞ്ഞ ഗ്രീന്‍ലോണുകള്‍ ബിസിനസുകള്‍ക്ക് പ്രദാനം ചെയ്ത് രംഗത്തെത്തിയതിലൂടെയാണ് ഈ സ്‌കീംപ്രാബല്യത്തില്‍ വന്നിരിക്കുന്നത്. സോളാല്‍ പാനലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സാമ്പത്തിക സഹായമേകുകയും അതിലൂടെ രാജ്യത്തെ ഗ്രീന്‍ എനര്‍ജി ഉപയോഗം ത്വരിതപ്പെടുത്തുകയുമാണ് ഈ ലോണിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സോളാര്‍ പ്രൊജക്ടുകളുടെ ശരാശരി സൈസ് കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി , മാനുഫാക്ചറിംഗ്, അഗ്രികള്‍ച്ചര്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റുകളില്‍ ഇരട്ടിയായിരിക്കുന്നുവെന്നാണ് ഉന്നത സമിതിയായ ക്ലൈമറ്റ് വര്‍ക്‌സ് ചീഫ് എക്‌സിക്യൂട്ടീവായ അന്ന സ്‌കാര്‍ബെക് എടുത്ത് കാട്ടുന്നത്. സൗരോര്‍ജത്തിന് വേണ്ടി വരുന്ന ചുരുങ്ങിയ വിലയും സാമ്പ്രദായിക ഊര്‍ജത്തിന് വേണ്ടി മുടക്കുന്ന വന്‍തുക കുറച്ച് കൊണ്ടു വരാന്‍ ബിസിനസുകള്‍ മുന്നിട്ടിറങ്ങിയതുമാണ് ഇതിന് പ്രധാന കാരണമെന്നും അന്ന വിശദീകരിക്കുന്നു.

സമീപകാലത്ത് സൗരോര്‍ജത്തിന് രാജ്യത്ത് വന്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ടായിക്കൊണ്ടിരിക്കുന്നത് അത്ഭുതകരമായ വിധത്തിലാണ്. ഇത് പ്രകാരം രണ്ട് മില്യണിലധികം ചെറിയ സോളാര്‍ പിവി ജെനറേഷന്‍ യൂണിറ്റുകള്‍ രാജ്യമാകമാനം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സെറ്റപ്പ് ചെയ്യുന്നതിനുള്ള വന്‍ ചെലവ് കാരണം ബിസിനസുകള്‍ സൗരോര്‍ജത്തിനായി മുന്നിട്ടിറങ്ങുന്നതില്‍ വേണ്ടത്ര വേഗതയില്ലാത്ത അവസ്ഥയും നിലവിലുണ്ട്. വന്‍ തുക ഇതിനായി നിക്ഷേപിച്ചാലും അതിന്റെ ഗുണമുണ്ടാകാന്‍ ഏറെ കാലമെടുക്കുന്നതിനാലാണിത്.

Other News in this category



4malayalees Recommends