പുതിയ അധ്യയന വര്‍ഷം; ഖത്തറിലെ 29 സ്‌കൂളുകളില്‍ ഫീസ് വര്‍ധിക്കും; വര്‍ധന അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ

പുതിയ അധ്യയന വര്‍ഷം; ഖത്തറിലെ 29 സ്‌കൂളുകളില്‍ ഫീസ് വര്‍ധിക്കും; വര്‍ധന അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം 29 സ്‌കൂളുകളില്‍ ഫീസ് വര്‍ധിക്കും. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയാണ് ഫീസ് വര്‍ധന. നവാഗതര്‍ ഉള്‍പ്പടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലായി 3.15ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം സ്‌കൂളിലെത്തിയത്. അനുവദിച്ചിരിക്കുന്ന സീറ്റുകള്‍ പൂര്‍ണമായും നിറയുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം 3.23ലക്ഷത്തിലധികമാകും.


സര്‍ക്കാര്‍ മേഖലയില്‍ 208 സ്‌കൂളുകളിലായി 1,15,078 വിദ്യാര്‍ഥികളാണുള്ളത്. 68 കെ.ജി സ്‌കൂളുകളിലായി 8,173 വിദ്യാര്‍ഥികളാണുള്ളത്. അഞ്ചു പുതിയ സ്‌കൂളുകളിലായി 3168 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി.

പ്രത്യേക ആവശ്യം അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ടു പുതിയ സ്‌കൂളുകളും പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാര്‍ മേഖലയില്‍ 14,218 അധ്യാപകരാണുള്ളത്. സ്വകാര്യ സ്‌കൂളുകളില്‍ നിന്നും 3622 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറിയിട്ടുണ്ട്. പബ്ലിക് സ്‌കൂളുകളിലെ കെജിയില്‍ 3293 വിദ്യാര്‍ഥികളും ഒന്നാം ഗ്രേഡില്‍ 1688 വിദ്യാര്‍ഥികളും പ്രവേശനം നേടി.

Other News in this category



4malayalees Recommends