ഓസ്‌ട്രേലിയയില്‍ റെഫ്യൂജീ ഇന്‍ടേക്ക് 2023 ആകുമ്പോഴേക്കും 44,000 ആയി വര്‍ധിപ്പിക്കണം; അതിലൂടെ 50 വര്‍ഷം കൊണ്ട് രാജ്യത്തേക്ക് 37.7 ബില്യണ്‍ ഡോളര്‍ ലഭിക്കും; നിര്‍ണായക നിര്‍ദേശങ്ങളുമായി ഓക്‌സ്ഫാം ഓസ്‌ട്രേലിയ റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ റെഫ്യൂജീ ഇന്‍ടേക്ക് 2023 ആകുമ്പോഴേക്കും 44,000 ആയി വര്‍ധിപ്പിക്കണം; അതിലൂടെ 50 വര്‍ഷം കൊണ്ട് രാജ്യത്തേക്ക് 37.7 ബില്യണ്‍ ഡോളര്‍ ലഭിക്കും; നിര്‍ണായക നിര്‍ദേശങ്ങളുമായി ഓക്‌സ്ഫാം ഓസ്‌ട്രേലിയ റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ റെഫ്യൂജീ ഇന്‍ടേക്ക് 2023 ആകുമ്പോഴേക്കും 44,000 ആയി വര്‍ധിപ്പിച്ചാല്‍ അതിലൂടെ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 37.7 ബില്യണ്‍ ഡോളര്‍ അടുത്ത 50 വര്‍ഷം കൊണ്ട് ലഭിക്കുമെന്നാണ് ഓക്‌സ്ഫാം ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. നിലവില്‍ ഓസ്‌ട്രേലിയയിലേക്കുള്ള റെഫ്യൂജീ ഇന്‍ടേക്ക് 18,750 പേരാണ്. അഭയാര്‍ത്ഥികളെ കൂടുതലായി ഇവിടേക്ക് വരാന്‍ സഹായിക്കുന്നതിലൂടെ വര്‍ഷത്തില്‍ 35,000 ജോലികള്‍ നിലനിര്‍ത്താനാവുമെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇതിലൂടെ സര്‍വീസുകള്‍ക്കും സാധനങ്ങള്‍ക്കുമുള്ള ചോദനത്തിലൂടെ 18.2 ബില്യണ്‍ ഡോളര്‍ അധികമായി ലഭിക്കുമെന്നും പ്രവചനമുണ്ട്.ഇതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഹ്യുമാനിറ്റേറിയന്‍ ഇന്‍ടേക്ക് വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. വര്‍ഷം തോറും 10,000 റെഫ്യൂജീ ഫാമിലി റീ യൂണിഫിക്കേഷന്‍സിനായി പ്രത്യേക വിസ സ്ട്രീം ആരംഭിക്കണമെന്നും ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

അഭയാര്‍ത്ഥി കുടുംബാംഗങ്ങളെ വേര്‍പിരിക്കുന്നത് കടുത്ത നടപടിയാണെന്നാണ് ഓസ്‌ട്രേലിയക്കാരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നതെന്നും ഓക്‌സ്ഫാം ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവായ ലിന്‍ മോര്‍ഗയിന്‍ വെളിപ്പെടുത്തുന്നു. ലോകമെമ്പാടും അസൈലം തേടുന്ന അഭയാര്‍ത്ഥികളിലെ തുല്യ ഓഹരി ഏറ്റെടുക്കാനാണ് വര്‍ഷം തോറും 44,000 അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനനുമതി നല്‍കുന്നതിലൂടെ ഓസ്‌ട്രേലിയക്ക് സാധിക്കുന്നതെന്നും ഓക്‌സ്ഫാം ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends