ഓസ്‌ട്രേലിയയിലെ കണ്‍സ്യൂമര്‍മാര്‍ക്ക് അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വയം റിപ്പയര്‍ ചെയ്യുന്നതിനുള്ള അവകാശം ലഭിക്കും; ഇതിനായി കടുത്ത നിയമങ്ങള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തം; റൈറ്റ് ടു റിപ്പയര്‍ മൂവിന്റെ ഭാഗമായുള്ള നീക്കം

ഓസ്‌ട്രേലിയയിലെ കണ്‍സ്യൂമര്‍മാര്‍ക്ക് അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വയം റിപ്പയര്‍ ചെയ്യുന്നതിനുള്ള അവകാശം ലഭിക്കും; ഇതിനായി കടുത്ത നിയമങ്ങള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തം;  റൈറ്റ് ടു റിപ്പയര്‍ മൂവിന്റെ ഭാഗമായുള്ള നീക്കം
ഓസ്‌ട്രേലിയയിലെ കണ്‍സ്യൂമര്‍മാര്‍ക്ക് അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വയം റിപ്പയര്‍ ചെയ്യുന്നതിനുള്ള അവകാശം അധികം വൈകാതെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഉചിതമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിന് രാജ്യത്തെ കണ്‍സ്യൂമര്‍ അഫയേര്‍സ് മിനിസ്റ്റര്‍മാര്‍ പരിഗണിച്ച് വരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഡിവൈസുകള്‍ തുടങ്ങിയവ ഡമ്പ് ചെയ്യുന്നതിന് പകരം അവ നന്നാക്കുന്നതിനുള്ള ആളുകളുടെ കഴിവ് വര്‍ധിപ്പിക്കുന്ന നിയമങ്ങളാണ് നിര്‍മിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്.

കണ്‍സ്യൂമര്‍ അഫയേര്‍സ് ഫോറത്തിന് മുന്നില്‍ ആക്ട് കണ്‍സ്യൂമര്‍ അഫയേര്‍സ് മിനിസ്റ്റര്‍ ഷാനെ റാറ്റെന്‍ബറി ഈ ആശയം അവതരിപ്പിച്ചിട്ടുണ്ട്. ഓസ്ട്രലേിയയിലെയും ന്യൂസിലന്‍ഡിലെയും മിനിസ്റ്റര്‍മര്‍ ഈ ഫോറത്തില്‍ സംബന്ധിച്ചിരുന്നു. ഈ പ്രശ്‌നത്തിനായി ഒരു ദേശീയ സമീപനം അത്യാവശ്യമാണെന്നാണവര്‍ വാദിച്ചിരിക്കുന്നത്. റൈറ്റ് ടു റിപ്പയര്‍ മൂവ് മെന്റിന്റെ ഭാഗമായിട്ടാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലും യുഎസിന്റെ ചിലഭാഗങ്ങളില്‍ മാറ്റത്തിനായുള്ള ഈ മൂവ്‌മെന്റ് നിലവിലുണ്ട്.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കമുള്ള കണ്‍സ്യുമര്‍ മാലിന്യം വന്‍ തോതില്‍ പരിസ്ഥിതിയിലേക്ക് വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്നാണ് അത് തടയുന്നതിനുള്ള ഒരു പോംവഴിയെന്ന നിലയില്‍ ഈ മൂവ്‌മെന്‍ര് ആരംഭിച്ചിരിക്കുന്നത്. ഇവയെ നന്നാക്കി വീണ്ടും ഉപയോഗിക്കുന്നതിന് ജനത്തിന് അവസരമേകുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയുമാണ് ഈ മൂവ് മെന്റിലൂടെ ഓസ്‌ട്രേലിയയും ലക്ഷ്യമിടുന്നത്. ഇത് പ്രകാരം കണ്‍സ്യൂമര്‍മാര്‍ക്ക് എളുപ്പത്തില്‍ സ്വയം റിപ്പയര്‍ ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് നിര്‍മാതാക്കളെ നിഷ്‌കര്‍ഷിക്കുന്ന നിയമം നിര്‍മിക്കണമെന്നാണ് റാറ്റന്‍ബറി ആവശ്യപ്പെടുന്നത്.

Other News in this category



4malayalees Recommends