ടാസ്മാനിയയില്‍ ഇന്നലെ രാത്രി അപൂര്‍വമായ അറോറ ദൃശ്യമായി; 20 വര്‍ഷത്തിനിടെ രാജ്യത്തെത്തുന്ന സ്വര്‍ഗീയ സമാനമായ ആലക്തിക സ്വഭാവമുള്ള പ്രഭാപടലം; അറോറ കണ്ടാസ്വദിക്കാനും ഫോട്ടോയെടുക്കാനുമായി ജനപ്രവാഹം; സൂര്യനിലെ പ്രത്യേക പ്രതിഭാസങ്ങളുടെ പ്രതിഫലനം

ടാസ്മാനിയയില്‍ ഇന്നലെ രാത്രി അപൂര്‍വമായ അറോറ ദൃശ്യമായി; 20 വര്‍ഷത്തിനിടെ രാജ്യത്തെത്തുന്ന സ്വര്‍ഗീയ സമാനമായ ആലക്തിക സ്വഭാവമുള്ള പ്രഭാപടലം; അറോറ കണ്ടാസ്വദിക്കാനും ഫോട്ടോയെടുക്കാനുമായി ജനപ്രവാഹം; സൂര്യനിലെ പ്രത്യേക പ്രതിഭാസങ്ങളുടെ പ്രതിഫലനം
ദക്ഷിണധ്രുവദേശങ്ങളില്‍ കാണപ്പെടുന്ന ആലക്തിക സ്വഭാവമുള്ള പ്രഭാപടലം അറോറ ഓസ്‌ട്രേലിസിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഇന്നലെ രാത്രി സ്വപ്‌നസമാനമായിരുന്നു. ഇന്നലെ ടാസ്മാനിയയിലായിരുന്നു 20 വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും മനോഹരമായ അറോറ ദൃശ്യമായിരുന്നത്. ഇത് പകര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ ക്രെയ്ഗ് സ്റ്റീഫന്‍സ് ഇതിനെക്കുറിച്ച് വിവരിച്ച് രംഗത്തെത്തിയിട്ടുണ്ട്. താന്‍ 20 വര്‍ഷത്തിലധികമായി ഫോട്ടോഗ്രാഫി രംഗത്തുണ്ടെന്നും കഴിഞ്ഞ രാത്രിയിലെ അറോറ താന്‍ കണ്ടതില്‍ വച്ചേറ്റവും മനോഹരമായിരുന്നുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.


ഇത് വളരെ ആശ്ചര്യജനകമായിരുന്നുവെന്നും കാഴ്ചക്കാരുടെ കൈകളിലും മുഖത്തും വരെ അസാധാണമായ ആലക്തിക വെളിച്ചം അനുഭവപ്പെട്ടിരുന്നുവെന്നും ഇത് ശക്തവുമായിരുന്നുവെന്നാണ് അദ്ദേഹം വിവരിക്കുന്നത്. ഇന്നലെ രാത്രി ഒമ്പതരയാകുമ്പോഴേക്കും സൗത്ത് ആമിലെ ഹോപ് ബീച്ചില്‍ മേഘങ്ങള്‍ വ്യക്തമാകാന്‍ തുടങ്ങിയിരുന്നുവെന്നു തുടര്‍ന്ന് അധികം വൈകുന്നതിന് മുമ്പെ വര്‍ണരാജി ദൃശ്യമാകാന്‍ തുടങ്ങിയിരുന്നുവെന്നുമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.


തുടര്‍ന്ന് ഇവിടെ തിളക്കമുള്ള പച്ച നിറം വ്യക്തമായിരുന്നുവെന്നും ഇത് വളരെ അപൂര്‍വമായിരുന്നുവെന്നും സ്റ്റീവന്‍സ് വിശദീകരിക്കുന്നു.കാര്‍പാര്‍ക്കില്‍ ഇത് അത്ഭുതരമായി ദൃശ്യമായിരുന്നവെന്നും നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ ഇത് കാണാനും പകര്‍ത്താനും തിക്കും തിരക്കും കൂട്ടിയെത്തിയിരുന്നുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.ടാസ്മാനിയയില്‍ അറോറ താന്‍ ഇതാദ്യമായിട്ടാണ് കണ്ടിരിക്കുന്നതെന്നാണ് മറ്റൊരു ഫോട്ടോഗ്രാഫറായ പോള്‍ മാറിയോണ്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി താന്‍ പ്രഫഷണല്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് ടാസ്മാനിയയില്‍ ഇതാദ്യമായിട്ടാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകുന്നതെന്നും ഇത് അതുല്യമായിരുന്നുവെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്.മില്യണ്‍ കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സൂര്യനില്‍ നടക്കുന്ന പ്രത്യേക പ്രതിഭാസങ്ങളെ തുടര്‍ന്നാണ് അറോറ ദൃശ്യമാകുന്നതെന്നാണ് ദി ബ്യൂറോ ഓഫ് മെറ്റീരിയോളജി വിശദീകരിക്കുന്നത്.

Other News in this category



4malayalees Recommends