ഖത്തര്‍ ലോകകപ്പ്; ലോഗോ പ്രകാശനം നാളെ; ഖത്തര്‍ കോര്‍ണിഷിലെ ടവറുകളിലും മറ്റ് പ്രധാന കെട്ടിടങ്ങളിലുമൊക്കെ ഒരേ സമയം ലോഗോ പ്രദര്‍ശിപ്പിക്കും; വിവിധ ലോകരാജ്യങ്ങളിലും ഒരേ സമയം പ്രദര്‍ശനം

ഖത്തര്‍ ലോകകപ്പ്; ലോഗോ പ്രകാശനം നാളെ; ഖത്തര്‍ കോര്‍ണിഷിലെ ടവറുകളിലും മറ്റ് പ്രധാന കെട്ടിടങ്ങളിലുമൊക്കെ ഒരേ സമയം ലോഗോ പ്രദര്‍ശിപ്പിക്കും;  വിവിധ ലോകരാജ്യങ്ങളിലും ഒരേ സമയം പ്രദര്‍ശനം

ഖത്തര്‍ 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ലോഗോ നാളെ പ്രകാശനം ചെയ്യും. ഫിഫയുടെ വെബ്സൈറ്റില്‍ ആണ് ഇക്കാര്യം അറിയിച്ചത്. മധ്യ പൂര്‍വ ദേശത്ത് ഇതാദ്യമാണ് ഖത്തര്‍ ഫിഫ ലോകകപ്പിന് വേദിയാകുന്നത്. ഖത്തര്‍ കോര്‍ണിഷിലെ ടവറുകളിലും മറ്റ് പ്രധാന കെട്ടിടങ്ങളിലുമൊക്കെ ഒരേ സമയം ലോഗോ പ്രദര്‍ശിപ്പിക്കും. കൂടാതെ വിവിധ ലോകരാജ്യങ്ങളിലും ഒരേ സമയം ലോഗോ പ്രദര്‍ശനത്തിന് അവസരമൊരുക്കുന്നുണ്ട്.


ചൊവ്വാഴ്ച്ച ഖത്തര്‍ സമയം രാത്രി 08.22 ന് ദോഹ കോര്‍ണീഷിലെ ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോഗോ പ്രദര്‍ശിപ്പിക്കും. പുറമെ കത്താറ ആംഫി തീയറ്റര്‍, സൂഖ് വാഖിഫ്, ,ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ടവര്‍ ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങി കെട്ടിടങ്ങളുടെയെല്ലാം മേല്‍ ലോഗോ ഒരേ സമയം പ്രദര്‍ശിപ്പിക്കും. ദൃശ്യമനോഹരമായ ലേസര്‍ വെളിച്ചത്തിലായിരിക്കും പ്രദര്‍ശനം. ഖത്തറിന് പുറമെ മിഡിലീസ്റ്റിലെ മറ്റ് രാജ്യങ്ങളിലും ഇതെ സമയം ലോഗോ പ്രദര്‍ശിപ്പിക്കും

Other News in this category



4malayalees Recommends