ഖത്തറില്‍ അനധികൃത നഴ്‌സറി സ്‌കൂളുകള്‍ക്ക് പൂട്ടു വീഴും; ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പിഴയും തടവും അനുഭവിക്കേണ്ടി വരും

ഖത്തറില്‍ അനധികൃത നഴ്‌സറി സ്‌കൂളുകള്‍ക്ക് പൂട്ടു വീഴും; ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പിഴയും തടവും അനുഭവിക്കേണ്ടി വരും

ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളുകള്‍ അടച്ചു പൂട്ടും. അനധികൃത നഴ്സറികള്‍ നടത്തുന്നവര്‍ പിഴയും തടവും അനുഭവിക്കേണ്ടി വരും. മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍ നഴ്സറികള്‍ക്ക് 3 മുതല്‍ 4 വരെ ദിവസങ്ങള്‍ അനുവദിക്കും. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2 തവണ താക്കീത് നല്‍കും. വീണ്ടും ലംഘനമുണ്ടായാല്‍ 1,000 റിയാല്‍ പിഴ ഈടാക്കും.


നഴ്സറി മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന ഗാരന്റി തുകയില്‍ നിന്ന് പിഴ ഈടാക്കും. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഗുരുതര ലംഘനങ്ങളാണെങ്കില്‍ നഴ്സറി 3 മാസത്തേക്ക് പൂട്ടും. നഴ്സറി ലൈസന്‍സില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. 1,00,000 റിയാല്‍ പിഴയും തടവും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും

Other News in this category



4malayalees Recommends