ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി; ലോഗോ പ്രദര്‍ശിപ്പിച്ചത് ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളില്‍ ഒരേ സമയം; ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തില്‍

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി; ലോഗോ പ്രദര്‍ശിപ്പിച്ചത് ഖത്തറിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പടെ 23 രാജ്യങ്ങളില്‍ ഒരേ സമയം; ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തില്‍

ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തിറക്കുന്ന ലോഗോ ഖത്തര്‍ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ചു.


ഇന്ത്യയില്‍ മുംബൈയിലാണ് ചിഹ്നത്തിന്റെ പ്രദര്‍ശനം നടത്തിയത്. ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ ഒരേ സമയം പ്രദര്‍ശനം നടന്നു. ദോഹ കോര്‍ണീഷിലെ ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം ഉയര്‍ന്നു. പുറമെ കത്താറ ആംഫി തിയറ്റര്‍, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ടവര്‍ ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങി കെട്ടിടങ്ങളെല്ലാം ഒരേസമയം ആണ് പ്രദര്‍ശനം നടന്നത്.

കുവൈത്ത് ടവര്‍, ഒമാനിലെ ഒപ്പേര ഹൗസ് എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ പ്രദര്‍ശനവും നടത്തും.2022 ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ ഖത്തര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഡിജിറ്റല്‍ റിലീസിങിന്റെ ഏകോപനം നിര്‍വഹിച്ചത്.

Other News in this category



4malayalees Recommends