ഓസ്‌ട്രേലിയയിലെ ഏറ്റവും ജനകീയമായ സ്‌കില്‍സ് അസെസ്‌മെന്റ് ബോഡിക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ഫീസ് നിരക്ക്; പിആറിന് അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന പുതിയ നിയമമാറ്റങ്ങള്‍ അറിയിച്ച് എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിലെ ഏറ്റവും ജനകീയമായ സ്‌കില്‍സ് അസെസ്‌മെന്റ് ബോഡിക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ഫീസ് നിരക്ക്; പിആറിന് അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന പുതിയ നിയമമാറ്റങ്ങള്‍ അറിയിച്ച് എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയിലെ ഏറ്റവും പോപ്പുലറായ സ്‌കില്‍സ് അസെസ്‌മെന്റ് ബോഡിയായ എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ഫീസ്‌നിരക്ക് നിലവില്‍ വന്നു. പിആറിന് അപേക്ഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ അറിയിക്കുന്നത്.പ്രധാന മാറ്റങ്ങള്‍ താഴെപ്പറയുന്നവയാണ്.


1- ഈ മാസം ഒന്ന് മുതല്‍ എന്‍ജിനീയേര്‍സ് ഓസ്ട്രേലിയക്ക് ഒരു പുതിയ ഫീസ് ഘടന നിലവില്‍ വന്നിട്ടുണ്ട്. ഇതനുസരിച്ച് ഇത് സ്‌കില്‍ അസെസ്മെന്റ് ഫീസ് 1270 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ ജിഎസ്ടിയും ഉള്‍പ്പെടുന്നു.

2- എന്‍ജിനീയേര്‍സ് ഓസ്ട്രേലിയ ആര്‍എംഎ അപ്പോയിന്റ്മെന്റ് ഫോമുമായി അപ്ഡേറ്റായിട്ടുണ്ട്.

3- അധാര്‍മികമായും നിയമവിരുദ്ധമായും പെരുമാറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വിലക്ക് 12 മാസത്തില്‍ നിന്നും 24 മാസമാക്കിയിട്ടുണ്ട്.


അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍


അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട ചില സുപ്രധാന ഓര്‍മപ്പെടുത്തലുകള്‍ എന്‍ജിനീയേര്‍സ് ഓസ്ട്രേലിയ പ്രസിദ്ധീകരിച്ചിരിക്കുന്നു. അവ താഴെപ്പറയുന്നവയാണ്.

1-അപേക്ഷകര്‍ തങ്ങളുടെ സ്‌കില്‍ഡ് അസെസ്മെന്റ് അപ്ലിക്കേഷനുകള്‍ തങ്ങളുടെ പേരിലും ഇഎഐഡിയിലും ലോഡ്ജ് ചെയ്യണം.

2- മൈ പോര്‍ട്ടലിലൂട അപേക്ഷകര്‍ തങ്ങളുടെ സ്‌കില്‍ അസെസ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി അപേക്ഷിക്കരുത്.

3- അപേക്ഷകര്‍ മൈഗ്രേഷന്‍ സ്‌കില്‍ അസെസ്മെന്റ് ബുക്ക് ലെറ്റ് മനസിരുത്തി വായിച്ച് മനസിലാക്കിയിരിക്കണം. ഇതിലൂടെ അപേക്ഷാ ഫോമിലെ തകരാറുകളില്ലാതാക്കാന്‍ അവര്‍ക്ക് സാധിക്കും.


എന്‍ജിനീയേര്‍സ് ഓസ്ട്രേലിയ രാജ്യത്തെ ഏറ്റവും ജനകീയമായ ഒരു സ്‌കില്‍സ് അസെസ്മെന്റ് ബോഡികളിലൊന്നാണ്. ഓസ്ട്രേലിയന്‍ നിലവാരവുമായി ഒരു ഉദ്യോഗാര്‍ത്ഥിയുടെ പ്രവൃത്തി പരിചയവും വിദ്യാഭ്യാസ യോഗ്യതകളും പൊരുത്തപ്പെടുന്നുവോ ഇല്ലയോ എന്ന് വ്യക്തമായി വിശകലനം ചെയ്യും.


















Other News in this category



4malayalees Recommends