ഓസ്ട്രേലിയയിലെ സിഗ്‌നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസ വീണ്ടും വാര്‍ത്തകളില്‍; അഞ്ച് മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്‍കുന്ന വിസ അനീതിയെന്ന് ആരോപണം; രാജ്യത്തിന് മെച്ചമെന്ന് അനുകൂലിക്കുന്നവരും

ഓസ്ട്രേലിയയിലെ സിഗ്‌നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസ വീണ്ടും വാര്‍ത്തകളില്‍; അഞ്ച് മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്‍കുന്ന വിസ അനീതിയെന്ന് ആരോപണം; രാജ്യത്തിന് മെച്ചമെന്ന് അനുകൂലിക്കുന്നവരും

ഓസ്ട്രേലിയയിലെ സിഗ്‌നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഉയരുന്നു. അഞ്ച് മില്യണ്‍ ഡോളര്‍ ഓസ്‌ട്രേലിയയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്ന അതിസമ്പന്നരായ വിദേശികള്‍ക്ക് ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സി പെട്ടെന്ന് ലഭ്യമാക്കുന്ന വിസയാണിത്. എസ്‌ഐവി എന്ന പേരിലുള്ള ഈ വിസ എത്രമാത്രം നീതിപൂര്‍വകമാണെന്ന ചോദ്യം ശക്തമാകുന്നു. ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്ക് ഇതിലൂടെ ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപം ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വിസ പെട്ടെന്ന് അനുവദിക്കുന്നതിന് തുല്യമായ മൂല്യം രാജ്യത്തിന് ലഭിക്കുന്നുവെന്നാണ് ഈ വിസയെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.


പക്ഷേ ഇത്രയും തുക ഈ വിസക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ടും വിവാദം നിലനില്‍ക്കുന്നുണ്ട്. വിദേശ സമ്പന്നര്‍ക്ക് ഒരു സ്ട്രീംലൈന്‍ഡ് പാത്ത് വേയാണ് എസ്‌ഐവി പ്രദാനം ചെയ്യുന്നത്. ഓസ്‌ട്രേലിയയിലെ എസ് ഐവി പ്രോഗ്രാം വന്‍ വിജയമാണെന്നാണ് മൊലൈസ് ഓസ്‌ട്രേലിയയിലെ അസെറ്റ് മാനേജ്‌മെന്റ് എംഡിയായ ആന്‍ഡ്ര്യൂ മാര്‍ട്ടിന്‍ അഭിപ്രായപ്പെടുന്നത്. ഇത് നടപ്പിലാക്കിയ 2012 മുതല്‍ ഇതിലൂടെ രാജ്യത്തേക്ക് 11 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള നിക്ഷേപമായി ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വിസ പ്രോഗ്രാമിലൂടെ ഓരോ വര്‍ഷവും ഏതാണ്ട് 7000ത്തോളം വിസകളാണ് അനുവദിച്ചിരിക്കുന്നത്. ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ വിസകള്‍ എസ്‌ഐവിയുടെ പരിധിയില്‍ വരുന്നില്ല.എന്നാല്‍ വന്‍ നിക്ഷേപങ്ങള്‍ എസ്‌ഐവി സ്‌കീമിലൂടെയാണ് രാജ്യത്തേക്കെത്തുന്നതെന്നതാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്. ഇതിനായി ഒരു പോയിന്റ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതില്ലെന്നതും ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എസ്‌ഐവി വിസ ലഭിക്കുന്നവര്‍ വര്‍ഷത്തില്‍ വെറും 40 ദിവസങ്ങള്‍ മാത്രം രാജ്യത്ത് ചെലവഴിച്ചാല്‍ അവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി കരഗതമാകും.

Other News in this category



4malayalees Recommends