ദോഹയില്‍ നിന്നും ഡെല്‍ഹിയിലേക്ക് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ; സര്‍വീസ് ആരംഭിക്കുക ഒക്ടോബര്‍ 29 മുതല്‍; ബുക്കിംഗ് ആരംഭിച്ചു

ദോഹയില്‍ നിന്നും ഡെല്‍ഹിയിലേക്ക് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ;  സര്‍വീസ് ആരംഭിക്കുക ഒക്ടോബര്‍ 29 മുതല്‍; ബുക്കിംഗ് ആരംഭിച്ചു

എയര്‍ ഇന്ത്യ ദോഹയില്‍ നിന്നും ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. ഒക്ടോബര്‍ 29 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. ആഴ്ചയില്‍ 4 സര്‍വീസുകളാണ് പുതുതായി ആരംഭിക്കുന്നത്. മാര്‍ച്ച് 2020 വരെ ഇതു തുടരും.ഒക്ടോബര്‍ 29 മുതല്‍ എയര്‍ ഇന്ത്യയുടെ എയര്‍ബസ് 321 വിമാനം ഡല്‍ഹിയില്‍ നിന്നു ദോഹയിലേക്കും തിരിച്ചും ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും സര്‍വീസ് നടത്തുക.


നിലവില്‍ എയര്‍ ഇന്ത്യയുടെ ദോഹ-ഡല്‍ഹി ടിക്കറ്റ് നിരക്ക് ഇക്കോണമി ക്ലാസില്‍ ഒരാള്‍ക്ക് 695 റിയാലാണ്. പുതിയ സര്‍വീസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. നിലവില്‍ എയര്‍ ഇന്ത്യയുടെ അനുബന്ധ സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹയില്‍ നിന്നും മുംബൈ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്

Other News in this category



4malayalees Recommends