ഓസ്ട്രേലിയയില്‍ പൊതുഗതാഗത സൗകര്യവും പൊതു സര്‍വീസുകളുമില്ലാത്ത പ്രാന്തപ്രദേശങ്ങളേറെ; നിരവധി സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; ദശലക്ഷക്കണക്കിനാളുകള്‍ നരകത്തില്‍; വികസിത രാജ്യത്തിന് പേരുദോഷം

ഓസ്ട്രേലിയയില്‍ പൊതുഗതാഗത സൗകര്യവും പൊതു സര്‍വീസുകളുമില്ലാത്ത പ്രാന്തപ്രദേശങ്ങളേറെ;   നിരവധി സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; ദശലക്ഷക്കണക്കിനാളുകള്‍ നരകത്തില്‍; വികസിത രാജ്യത്തിന് പേരുദോഷം

വികസിത രാജ്യമെന്ന ഓസ്ട്രേലിയയുടെ ബഹുമതിക്ക് പേരുദോഷമുണ്ടാക്കുന്ന വിധത്തില്‍ രാജ്യത്തിലെ വിവിധ സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.നിരവധി സബര്‍ബുകളില്‍ പൊതുഗതാഗത സൗകര്യവും പൊതു സര്‍വീസുകളുമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നിരവധി സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഇക്കാരണത്താല്‍ ദശലക്ഷക്കണക്കിനാളുകള്‍ നരകസമാനമായ ജീവിതം നയിക്കുകയും അവര്‍ക്ക് അധികച്ചെലവുണ്ടാവുകയും ചെയ്യുന്നു.


ഇത് പ്രകാരം മെല്‍ബണിന്റെ ഔട്ടര്‍ സബര്‍ബുകളില്‍ ജീവിക്കുന്ന 1.4 മില്യണ്‍ പേര്‍ക്കും സിഡ്നി, ബ്രിസ്ബാന്‍ എന്നിവിടങ്ങളിലെ സബര്‍ബുകളില്‍ കഴിയുന്ന ഓരോ മില്യണ്‍ പേര്‍ക്കും ഈ വക പ്രയാസങ്ങളുണ്ട്.ഇതിന് പുറമെ പെര്‍ത്തിലെയും അഡലെയ്ഡിലെയും സബര്‍ബുകളില്‍ കഴിയുന്ന ആയിരക്കണക്കിന് പേര്‍ക്കും ഇത്തരം ബുദ്ധിമുട്ടുകളും അധികച്ചെലവുകളും അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു. ഇത്തരക്കാര്‍ക്ക് പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സൗകര്യം നടന്നെത്താവുന്ന അകലത്തില്ലാത്ത അവസ്ഥ പോലുമുണ്ടെന്നും വ്യക്തമായിരിക്കുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ ഓസ്ട്രേലിയ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇവര്‍ക്ക് ജോലിക്ക് പോകാനായി പൊതു ഗതാഗത സൗകര്യം ലഭിക്കാന്‍ പോലും വളരെ ദൂരം അധികമാി സഞ്ചരിക്കേണ്ടി വരുന്നുവെന്നും അധികച്ചെലവുണ്ടാകുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇന്നര്‍ സിറ്റികളില്‍ അടിസ്ഥാന ഗതാഗത പേരിന് മാത്രമായ അവസ്ഥയാണ് ഇത്തരം വൈഷമ്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇത്തരക്കാരില്‍ നല്ലൊരു വിഭാഗം പേര്‍ ഇതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും അത് കാരണം അധികച്ചെലവുണ്ടാവുകയും ഗതാഗതക്കുരുക്കേറുന്ന അവസ്ഥയുമുണ്ട്.

Other News in this category



4malayalees Recommends