ഓസ്ട്രേലിയയിലെ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ നിര്‍ദിഷ്ട ഏരിയയില്‍ നിന്ന് മാറിത്താമസിച്ചാല്‍ വിസ റദ്ദാകും; ചിലരെ നാട് കടത്തും; പുതിയ പദ്ധതിയെക്കുറിച്ചറിഞ്ഞില്ലെങ്കില്‍ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ പെടുമെന്നുറപ്പ്

ഓസ്ട്രേലിയയിലെ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ നിര്‍ദിഷ്ട ഏരിയയില്‍ നിന്ന് മാറിത്താമസിച്ചാല്‍ വിസ റദ്ദാകും; ചിലരെ നാട് കടത്തും; പുതിയ പദ്ധതിയെക്കുറിച്ചറിഞ്ഞില്ലെങ്കില്‍ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ പെടുമെന്നുറപ്പ്

റീജിയണല്‍ വിസകളില്‍ ഓസ്‌ട്രേലിയയിലെത്തുന്നവര്‍ പെരുകി വരുന്ന സമയമാണിത്. എന്നാല്‍ ഇത്തരക്കാര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുലിവാല്‍ പിടിക്കുമെന്നുറപ്പാണ്. അതായത് ഓസ്ട്രേലിയയിലെ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ അവര്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ദിഷ്ട ഏരിയയില്‍ നിന്ന് മാറിത്താമസിച്ചാല്‍ വിസ റദ്ദാകുകയോ അല്ലെങ്കില്‍ ചിലരെ നാട് കടത്തുകയോ ചെയ്യുമെന്ന് പ്രത്യേകം ഓര്‍ക്കുക. റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ക്കായേര്‍പ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതിയെക്കുറിച്ചറിഞ്ഞില്ലെങ്കില്‍ ഇത്തരക്കാര്‍ പുലിവാല്‍ പിടിക്കുമെന്നുറപ്പാണ്.


പുതിയ ജനസംഖ്യാ പദ്ധതിയുടെ ഭാഗമായിട്ടാണ് കുടിയേറ്റക്കാരെ റീജിയണല്‍ ഏരിയകളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഗവണ്‍മെന്റ് തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണിത്.മെല്‍ബണ്‍, സിഡ്നി പോലുള്ള ഓസ്ട്രേലിയയിലെ വന്‍ നഗരങ്ങളില്‍ കുടിയേറ്റക്കാര്‍ അമിതമായി പെരുകിയതിനെ തുടര്‍ന്നായിരുന്നു റീജിയണല്‍ ഏരിയകളിലേക്ക് കുടിയേറ്റക്കാരെ കൂടുതലായി എത്തിക്കുന്നതിന് പുതിയ പദ്ധതി ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ തുടങ്ങിയത്.റീജിയണല്‍ ഏരിയകളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വിസ പ്രക്രിയകള്‍ ത്വരിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് പോകാന്‍ വിസമ്മതിക്കുകയും തങ്ങള്‍ക്ക് താല്‍പര്യമുള്ള മറ്റിടങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിസ ഹോള്‍ഡര്‍മാര്‍ക്ക് കടുതത്ത ബുദ്ധിമുട്ടും നാടു കടത്തല്‍ ഭീഷണിയും ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ മുന്നറിയിപ്പ്.


ഈ പദ്ധതി അനുസരിച്ച് റീജിയണല്‍ ഏരിയകളിലേക്ക് കുടിയേറ്റക്കാര്‍ നീങ്ങേണ്ടതുണ്ട്. ഇത്തരക്കാര്‍ അവര്‍ക്ക് നിശ്ചയിച്ച ഇടങ്ങളില്‍ തങ്ങണമെന്നതും നിര്‍ബന്ധമുള്ള കാര്യമാണ്. എന്നാല്‍ ചിലര്‍ റീജിയണല്‍ വിസ ലഭിച്ച ശേഷം അത് സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇവരുടെ വിസ റദ്ദാക്കുകയോ അല്ലെങ്കില്‍ നാടുകടത്തല്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുകയോ ചെയ്യേണ്ടി വന്നിരിക്കുന്നത്.


വന്‍ നഗരങ്ങളിലെ ജനസംഖ്യാ വര്‍ധനവ് കുറയ്ക്കുന്നതിനായിരുന്നു ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് 19.4 മില്യണ്‍ ഡോളര്‍ മുടക്കി പുതിയ പ്ലാന്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നത്. ഇത് പ്രകാരം റീജിയണല്‍ ഏരിയകളില്‍ ജീവിക്കാന്‍ തയ്യാറാകുന്ന കുടിയേറ്റക്കാരുടെ വിസ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പിആര്‍ ലഭിക്കുന്നതിന് മുമ്പ് റീലൊക്കേറ്റിംഗ് ചെയ്യുന്ന കുടിയേറ്റക്കാരുടെ വിസകളാണ് റദ്ദാക്കുന്നത്. ചില കേസുകളില്‍ ഇത്തരക്കാരെ നാട് കടത്താനും അധികൃതര്‍ മടിക്കുന്നില്ല.

Other News in this category



4malayalees Recommends