ഓസ്‌ട്രേലിയിലെ ചില സ്‌പെഷ്യല്‍ പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ അനുവദിക്കാന്‍ നിര്‍ദേശം; സ്‌കില്‍ഡ് പങ്കാളിയുള്ളവര്‍ക്ക് പത്ത് പോയിന്റ്; സ്‌റ്റേറ്റ് ടെറിട്ടെറി സ്‌പോണ്‍സര്‍ഷിപ്പിലെത്തുന്നവര്‍ക്ക് 15 പോയിന്റ്

ഓസ്‌ട്രേലിയിലെ ചില സ്‌പെഷ്യല്‍ പെര്‍മനന്റ്  റെസിഡന്‍സ് അപേക്ഷകര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ അനുവദിക്കാന്‍ നിര്‍ദേശം; സ്‌കില്‍ഡ് പങ്കാളിയുള്ളവര്‍ക്ക് പത്ത് പോയിന്റ്; സ്‌റ്റേറ്റ് ടെറിട്ടെറി സ്‌പോണ്‍സര്‍ഷിപ്പിലെത്തുന്നവര്‍ക്ക് 15 പോയിന്റ്
ഓസ്‌ട്രേലിയിലെ പിആറിന് അപേക്ഷിക്കന്ന ചില സ്‌പെഷ്യല്‍ അപേക്ഷകര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നല്‍കാന്‍ തയ്യാറായി ഓസ്‌ട്രേലിയ മുന്നോട്ട് വന്നു. പ്രൊഡക്ടിവിറ്റി കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിആര്‍ അപേക്ഷകര്‍ക്കുള്ള പോയിന്റ് സംവിധാനത്തില്‍ പൊളിച്ചെഴുത്ത് നടപ്പിലാക്കുന്നത്. ഇത് പ്രകാരം സബ്ക്ലാസ് 491 , ജിഎസ്എം വിസകള്‍ക്കുള്ള പോയിന്റ് സംവിധാനത്തില്‍ മാറ്റം വരുത്തുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ്‌കോള്‍മാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥക്ക് ഇവര്‍ നല്‍കാന്‍ സാധ്യതയുള്ള സംഭാവനകല്‍ കണക്ക് കൂട്ടിയാണ് പിആര്‍ അപേക്ഷകര്‍ക്ക് പോയിന്റുകള്‍ അധികമായി നല്‍കുന്നത്. പുതിയ പോയിന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു.


1-സ്‌കില്‍ഡ് പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണറുള്ള അപേക്ഷകര്‍ക്ക് 10 പോയിന്റുകള്‍ അധികമായി നല്‍കും.

2-സ്‌കില്‍ഡ് പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണറില്ലാത്ത അപേക്ഷര്‍ക്ക് 10 പോയിന്റുകള്‍ അനുവദിക്കും.

3- പിആര്‍ അപേക്ഷകരുടെ സ്‌കില്‍ഡ് പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോപാര്‍ട്ണര്‍ക്ക് ഇംഗ്ലീഷില്‍ നല്ല കഴിവുണ്ടെന്ന് തെളിവ് നല്‍കിയാല്‍ അഞ്ച് പോയിന്റുകള്‍ അനുവദിക്കും.

4-ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റ്, അല്ലെങ്കില്‍ ടെറിട്ടെറി സ്‌പോണ്‍സര്‍ ചെയ്യുന്ന പിആര്‍ അപേക്ഷകര്‍ക്ക് 15 പോയിന്റുകള്‍ നല്‍കും. ഓസ്ട്‌ലേയിയിലെ റീജിയണല്‍ ഏരിയയിലുള്ള ബന്ധു സ്‌പോണ്‍സര്‍ ചെയ്യുന്ന പിആര്‍ അപേക്ഷകര്‍ക്കും 15 പോയിന്റുകള്‍ അനുവദിക്കും.

5- സ്‌പെഷ്യല്‍ സ്റ്റെം യോഗ്യതയുളള പിആര്‍ അപേക്ഷര്‍ക്കും 10 പോയിന്റുകള്‍ അനുവദിക്കും.

Other News in this category



4malayalees Recommends