എന്‍എസ്ഡബ്ല്യൂവിലുടനീളം കടുത്ത ബുഷ്ഫയര്‍ പടര്‍ന്ന് പിടിക്കുന്നു; കടുത്ത കാറ്റുകള്‍ മൂലം അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു; രണ്ട് വീടുകളും ബിസിനസ് സ്ഥാപനങ്ങളും കത്തി നശിച്ചു; ഫയര്‍ ഫൈറ്റര്‍മാര്‍ക്ക് പൊള്ളലേറ്റു; തീ അണക്കുന്നതിനുള്ള ശ്രമം തിരുതകൃതി

എന്‍എസ്ഡബ്ല്യൂവിലുടനീളം കടുത്ത ബുഷ്ഫയര്‍ പടര്‍ന്ന് പിടിക്കുന്നു; കടുത്ത കാറ്റുകള്‍ മൂലം അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു; രണ്ട് വീടുകളും ബിസിനസ് സ്ഥാപനങ്ങളും കത്തി നശിച്ചു; ഫയര്‍ ഫൈറ്റര്‍മാര്‍ക്ക് പൊള്ളലേറ്റു; തീ അണക്കുന്നതിനുള്ള ശ്രമം തിരുതകൃതി

എന്‍എസ്ഡബ്ല്യൂവിലുടനീളം കടുത്ത ബുഷ്ഫയര്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ നിയന്ത്രണാതീതമായ തോതിലാണ് തീ കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കുന്നത്.നോര്‍ത്തേണ്‍ എന്‍എസ്ഡബ്ല്യൂവിലെ ടെന്റര്‍ഫീല്‍ഡില്‍ അഗ്നിബാധയില്‍ ചുരുങ്ങിയത് രണ്ട് വീടുകളും ബിസിനസ് സ്ഥാപനങ്ങളും കത്തി നശിച്ചുവെന്നും ഒരു ഫയര്‍ ഫൈറ്റര്‍ക്ക് ഗുരുതരമായ പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.കടുത്ത കാറ്റ് മൂലമാണ് ഇവിടെ തീ നിയന്ത്രണാതീതമായിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.


സ്റ്റേറ്റിന്റെ വടക്കേ അറ്റത്ത് കടുത്ത രീതിയിലുള്ള നാല് അഗ്നിബാധകളുണ്ടാകുമെന്ന് എമര്‍ജന്‍സി വാണിംഗ് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.ലിത്ത്‌ഗോവിലുണ്ടായിരിക്കുന്ന അഞ്ചാമത്തെ അഗ്നിബാധ നാളിതുവരെ ഇവിടെയുണ്ടായതില്‍ വച്ചേറ്റവും അപകടകരമായതാണെന്നാണ് റൂറല്‍ ഫയര്‍ സര്‍വീസ് വിശദീകരിച്ചിരിക്കുന്നത്.തീ കെടുത്തുന്നതിനുള്ള ശ്രമത്തിനിടയില്‍ ഒരു വളണ്ടിയര്‍ ഫയര്‍ ഫൈറ്റര്‍ക്ക് മുഖത്ത് ഗുരുതരമായ പൊള്ളലേറ്റിരിക്കുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ റൂറല്‍ ഫയര്‍ സര്‍വീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ടെന്റര്‍ഫീല്‍ഡിലെ തീ അണക്കുന്നതിനായി വിമാനങ്ങളെ ഇറക്കിയിട്ടുണ്ടെന്നും പൊള്ളലേറ്റ ആളെ ചികിത്സക്കായി വിമാനത്തില്‍ സിഡ്‌നിയിലെത്തിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.രണ്ടാമതൊരു ഫയര്‍ ഫൈറ്റര്‍ക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടിട്ടില്ലെന്നാണ് റൂറല്‍ ഫയര്‍ സര്‍വീസ് പറയുന്നത്.വെള്ളിയാഴ്ച രാത്രിയിലുണ്ടായ കടുത്ത കാറ്റ് അഗ്നി അപകടകരമായ തോതില്‍ കത്തിപ്പടരുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചുവെന്നാണ് റൂറല്‍ ഫയര്‍ സര്‍വീസ് പറയുന്നത്.

ഇതിനെ തുടര്‍ന്ന് ബ്രുക്‌സ്‌നെര്‍ ഹൈവേയിലേക്കും അഗ്നി പടരുന്നതിന് ഇത് വഴിയൊരുക്കിയിരുന്നു.ടെന്റര്‍ഫീല്‍ഡില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള വിദൂരസ്ഥമായ ഡ്രാകെയിലും ബുഷ് ഫയര്‍ പടര്‍ന്ന് പിടിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.അതിന് പുറമെ ആമിഡെയിലിന് സമീപത്തുള്ള ബീസ് നെസ്റ്റിലെ ആമിഡെയില്‍ റോഡിലും തീ പടര്‍ന്നിരുന്നു.ലെഗ്യൂം, മൗണ്ട് ലിന്‍ഡെസെ റോഡ്, എന്നിവിടങ്ങളിലും അഗ്നിബാധയുണ്ട്.

Other News in this category



4malayalees Recommends