ഓസ്‌ട്രേലിയയിലെ തമിഴ് കുടുംബത്തെ ശ്രീലങ്കയിലേക്ക് നാട് കടത്തുന്നത് താല്‍ക്കാലികമായി തടഞ്ഞ് കോടതി; നടേശലിംഗത്തിനും കുടുംബത്തിനും 12 ദിവസം കൂടി ഓസ്‌ട്രേലിയയില്‍ തുടരാം; ഇമിഗ്രേഷന്‍ മിനിസ്റ്ററോട് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഉത്തരവ്

ഓസ്‌ട്രേലിയയിലെ തമിഴ് കുടുംബത്തെ ശ്രീലങ്കയിലേക്ക് നാട് കടത്തുന്നത് താല്‍ക്കാലികമായി തടഞ്ഞ് കോടതി; നടേശലിംഗത്തിനും കുടുംബത്തിനും 12 ദിവസം കൂടി ഓസ്‌ട്രേലിയയില്‍ തുടരാം;  ഇമിഗ്രേഷന്‍ മിനിസ്റ്ററോട് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഉത്തരവ്
ഓസ്‌ട്രേലിയയില്‍ ബിലോയ്‌ലയില്‍ നിന്നും ശ്രീലങ്കയിലേക്ക് നാട് കടത്തല്‍ ഭീഷണി നേരിടുന്ന തമിഴ് കുടുബത്തിന് 12 ദിവസം കൂടി ഓസ്‌ട്രേലിയയില്‍ തുടരാം. ഇത് സംബന്ധിച്ച നിയമയുദ്ധം തുടരുന്നതിനിടെയാണ് ഇവര്‍ക്ക് ഈ ഇളവ് ലഭിച്ചിരിക്കുന്നത്. ഈ കുടുംബത്തിലെ ഇളയ കുട്ടിക്ക് സംരക്ഷണത്തിന് അവകാശമില്ലെന്ന വാദത്തിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ് കോള്‍മാനോട് ഫെഡറല്‍ കോര്‍ട്ട് ജഡ്ജ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇവരുടെ നാട് കടത്തല്‍ തല്‍ക്കാലത്തേക്ക് നീട്ടി വച്ചിരിക്കുന്നത്.

നടേശ് എന്നറിയപ്പെടുന്ന നടേശലിംഗം മുരുഗപ്പന്‍, ഭാര്യ പ്രിയ എന്ന കോകില പത്മപ്രിയ, രണ്ട് മക്കള്‍ എന്നിവരാണ് നാട് കടത്തല്‍ ഭീഷണി നേരിടുന്നത്. ഇവരെ ഉചിതമായ വിചാരണക്ക് വിധേയമാക്കുന്നതിന് മുമ്പ് നാട് കടത്തരുതെന്ന നിര്‍ണായകമായ ഉത്തരവിട്ടിരിക്കുന്നത് ഫെഡറല്‍ കോര്‍ട്ട് ജഡ്ജായ ബ്രോംബെര്‍ഗാണ്. ഇവരുടെ വിചാരണ സെപ്റ്റംബര്‍ 18ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അന്ന് പൂര്‍ണമായതും അന്തിമമായതുമായ ഹിയറിംഗ് നടത്താനാവില്ലെന്നും അതിന് ആവശ്യമയാ സമയമെടുത്തുള്ള മുന്നൊരുക്കങ്ങള്‍ കൂടിയേ തീരു എന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

നാല് വയസുള്ള കോപിക, രണ്ട് വയസുള്ള താര്‍ണിക എന്നിവര്‍ക്കൊപ്പം ഈ ദമ്പതികള്‍ നിലവില്‍ വിദൂരസ്ഥമായ ക്രിസ്മസ് ഐലന്റിലാണ് കഴിയുന്നത്. ഇവരെ നാട് കടത്താനുള്ള ഉത്തരവിനെതിരെ ഇവരുടെ ലോയര്‍മാര്‍ കോടതിയില്‍ ഒരു ഇന്‍ജെക്ഷന്‍ഓര്‍ഡര്‍ നേടിയതിനെ തുടര്‍ന്നാണ് ഇവരുടെ നാട് കടത്തല്‍ താല്‍ക്കാലികമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.ഇളയ കുട്ടിയുടെ ക്ലെയിം വേറെ പരിഗണിക്കണമെന്ന ഇവരുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.ഈ കുടുംബത്തെ പിന്തുണച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും മുന്നോട്ട് വന്നിട്ടുണ്ടെന്നത് ഇവരുടെ നാട് കടത്തല്‍ ഇനിയും നീട്ടിയേക്കാമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

Other News in this category



4malayalees Recommends