ബ്രിസ്ബാനില്‍ തീപിടിത്തത്തില്‍ 70കാറുകള്‍ കത്തി നശിച്ചു; അപകടം സംഭവിച്ചത് ബുഷ് ഫയറില്‍ നിന്നും ഓക്ഷന്‍ യാര്‍ഡിലേക്ക് പടര്‍ന്ന് പിടിച്ചതിനാല്‍; അഗ്നിബാധയ്ക്ക് കാരണം മനുഷ്യനെന്ന് സൂചന; വീടുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പോലീസ് അന്വേഷണം തിരുതകൃതി

ബ്രിസ്ബാനില്‍ തീപിടിത്തത്തില്‍ 70കാറുകള്‍ കത്തി നശിച്ചു; അപകടം സംഭവിച്ചത് ബുഷ് ഫയറില്‍ നിന്നും ഓക്ഷന്‍ യാര്‍ഡിലേക്ക് പടര്‍ന്ന് പിടിച്ചതിനാല്‍; അഗ്നിബാധയ്ക്ക് കാരണം മനുഷ്യനെന്ന് സൂചന; വീടുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പോലീസ് അന്വേഷണം തിരുതകൃതി
ബ്രിസ്ബാനില്‍ തീപിടിത്തത്തില്‍ ഏതാണ്ട് 70കാറുകള്‍ കത്തി നശിച്ചുവെന്ന് റിപ്പോര്‍ട്ട്. ചെറിയബുഷ് ഫയര്‍ കടുത്ത കാറ്റിനാല്‍ അനിയന്ത്രിതമായി ഒരു ഓക്ഷന്‍ യാര്‍ഡിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണീ ദുരന്തമുണ്ടായിരിക്കുന്നത്. ഗീബന്‍ഗിലുണ്ടായ തീ ശ്രദ്ധയില്ലായ്മ മൂലം വന്‍ ദുരന്തമായിത്തീരുകയായിരുന്നുവെന്നാണ് തങ്ങള്‍ കരുതുന്നതെന്നാണ് ക്യൂന്‍സ്ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് സൂപ്രണ്ടായ വെയ്‌നെ ഹാല്‍വെര്‍സന്‍ പറയുന്നത്.

പിക്കിള്‍സ് ഓക്ഷന്‍സിനടുത്തുള്ള ബുഷ്‌ലാന്‍ഡിലാണ് തീ ആരംഭിച്ചതെന്നും തുടര്‍ന്ന് ഇത് ഓക്ഷന്‍ യാര്‍ഡിന്റെ സുരക്ഷാ വേലി കടന്ന് കാറുകളിലേക്ക് പടരുകയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ഇവിടെ 1750 കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നുവെന്നും ഭാഗ്യവശാല്‍ 70എണ്ണത്തെ മാത്രമേ ബാധിച്ചുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. കടുത്ത കാറ്റ് ബുഷ് ലാന്‍ഡില്‍ നിന്നും തീയെ യാര്‍ഡിലേക്ക് വേഗത്തില്‍ എത്തിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ തീ പ്രകൃതിപരമായുണ്ടായതല്ലെന്നും മറിച്ച് മനുഷ്യന്റെ ശ്രദ്ധയില്ലാത്ത പ്രവൃത്തികള്‍ മൂലമാണ് പൊട്ടിപ്പുറപ്പെട്ടതെന്നുമാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇതിന്റെ ആഘാതം ആളുകള്‍ ചിന്തിക്കുന്നതിനേക്കാള്‍ അപകടകരമായിത്തീരുമായിരുന്നുവെന്നും തക്ക സമയത്ത് ഇടപെട്ടതിനാല്‍ ദുരന്തത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചുവെന്നും വെയ്‌നെ എടുത്ത് കാട്ടുന്നു. ഈ യാര്‍ഡിനടുത്ത് നിരവധി വീടുകള്‍ സ്ഥിതി ചെയ്തിരുന്നുവെന്നും എന്നാല്‍ കാറ്റിന്റെ ഗതിമാറിയതിനാല്‍ വീടുകളെ അഗ്നി വിഴുങ്ങാതെ രക്ഷപ്പെടുകയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.ഇത് സംബന്ധിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends