ഓസ്‌ട്രേലിയയിലേക്കുള്ള മൈഗ്രേഷന്‍ ഇന്‍ടേക്ക് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്നു; കഴിഞ്ഞ വര്‍ഷം സ്വീകരിച്ചത് വെറും 160,000 പെര്‍മനന്റ് മൈഗ്രന്റുകളെ; വാര്‍ഷിക പരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ അടുത്ത നാല് വര്‍ഷങ്ങള്‍ക്കിടെ ഇനിയും ഇടിവുണ്ടാകും

ഓസ്‌ട്രേലിയയിലേക്കുള്ള മൈഗ്രേഷന്‍ ഇന്‍ടേക്ക് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്നു; കഴിഞ്ഞ വര്‍ഷം സ്വീകരിച്ചത് വെറും  160,000 പെര്‍മനന്റ് മൈഗ്രന്റുകളെ; വാര്‍ഷിക പരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ അടുത്ത നാല് വര്‍ഷങ്ങള്‍ക്കിടെ ഇനിയും ഇടിവുണ്ടാകും
ഓസ്‌ട്രേലിയയിലേക്കുള്ള മൈഗ്രേഷന്‍ ഇന്‍ടേക്ക് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം ഓസ്‌ട്രേലിയ കഴിഞ്ഞ വര്‍ഷം 160,000 പെര്‍മനന്റ് മൈഗ്രന്റുകളെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലുള്ള കുറവ് മൂലം രാജ്യത്ത് കടുത്ത തൊഴിലാളിക്ഷാമമുണ്ടാകുമെന്നും നിരവധി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും ഇന്റസ്ട്രി ലീഡര്‍മാര്‍ സര്‍ക്കാരിന് മുന്നറിയിപ്പേകുന്നുമുണ്ട്.

ഓസ്‌ട്രേലിയയിലുടനീളമുള്ള തൊഴില്‍ ഒഴിവുകള്‍ നികത്തുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇത് സംബന്ധിച്ച ആശങ്കകളെ അംഗീകരിച്ച് കൊണ്ട് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 5000 വിസ പ്ലേസുകളുള്ള ഗ്ലോബല്‍ ടാലന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതിനിടെയാണ് കോള്‍മാന്‍ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഏറ്റവും കഴിവുള്ളവരും മികച്ചവരുമായ വിദേശതൊഴിലാളികളെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രോഗ്രാമാണിത്.

വരാനിരിക്കുന്ന നാല് വര്‍ഷങ്ങളില്‍ വര്‍ഷം തോറും 160,000 പെര്‍മനന്റ് മൈഗ്രന്റുകളെ മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന പരിധി ഓസ്‌ട്രേലിയ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പുറമെ 23,000 വിസ പ്ലേസുകള്‍ റീജിയണല്‍ വിസ സ്‌കീമിനായി അനുവദിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ പരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ വരാനിരിക്കുന്ന നാല് വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയിലേക്കെത്തുന്ന പെര്‍മനന്റ് മൈഗ്രന്റുകളില്‍ ഇനിയും ഇടിവുണ്ടാകാനും സാധ്യതയുണ്ട്. 2012-13 നും 2013- 14നും ഇവിടേക്ക് 190,000 പെര്‍മനന്റ് മൈഗ്രന്റുകളെത്തിയിരുന്നുവെങ്കില്‍ 2011-12നും 2016-17നും ഇടയില്‍ ഇവിടേക്ക് എത്തിച്ചേര്‍ന്ന പെര്‍മനന്റ് മൈഗ്രന്റുകളുടെ എണ്ണം 183,000 പേരായി ചുരുങ്ങിയിരുന്നു.

Other News in this category



4malayalees Recommends