ഖത്തറില്‍ ഇനി കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പുകളും 24 മണിക്കൂറും ലഭ്യമാകും; ക്യു വെതര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ

ഖത്തറില്‍ ഇനി കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പുകളും 24 മണിക്കൂറും ലഭ്യമാകും; ക്യു വെതര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ

മുകായിനിസിലെ പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മൊബൈല്‍ ആപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


ക്യു വെതര്‍ എന്ന പുതിയ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പുകളും 24 മണിക്കൂറും ലഭ്യമാകും. വിഭിന്നങ്ങളായ കാലാവസ്ഥ ഘടകങ്ങളെക്കുറിച്ച് പ്രത്യേകം അറിയാനും കഴിയും.

പുതിയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ സൗകര്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്രത്തിലെ പുതിയ കാലാവസ്ഥാ റഡാര്‍ സാങ്കേതികവിദ്യയിലും ശേഷിയിലും ഏറെ മുന്നിലാണ്. നൂതന റഡാറിലൂടെ കൂടുതല്‍ കൃത്യതയോടെ കാലാവസ്ഥാ മാറ്റങ്ങള്‍ നിരീക്ഷിക്കാനാകും.

Other News in this category



4malayalees Recommends