ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഇ-സിഗ്നേച്ചറും ബാര്‍കോഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി രോഗാവധി സര്‍ട്ടിഫിക്കറ്റ്; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഇ-സിഗ്നേച്ചറും ബാര്‍കോഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി രോഗാവധി സര്‍ട്ടിഫിക്കറ്റ്; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-സിഗ്നേച്ചറും ബാര്‍കോഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി രോഗാവധി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി പുരോഗമിക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത്. നിലവില്‍ ആശുപത്രിയുടെ പേരും വിലാസവും അച്ചടിച്ച കടലാസിലാണു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്.


ഓണ്‍ലൈന്‍ വഴിയാക്കുന്നതോടെ പ്രത്യേക ബാര്‍കോഡില്‍ ഡോക്ടറുടെ ഇ-സിഗ്നേച്ചറോടെ ഓണ്‍ലൈന്‍ വഴി തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) ,പ്രാഥമിക സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് രോഗാവധി സര്‍ട്ടിഫിക്കറ്റ് പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലേക്ക് മാറ്റുന്നത്. പ്രാഥമിക ഘട്ടത്തില്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് നടപടി പ്രാബല്യത്തില്‍ വരിക. സ്വകാര്യ ആശുപത്രികളില്‍ രോഗാവധി സര്‍ട്ടിഫിക്കറ്റ് നിലവിലെ പോലെ കടലാസില്‍ തന്നെ നല്‍കും.</p>

എച്ച്എംസി, പിഎച്ച്സിസി ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റ് നല്‍കുക. കംപ്യൂട്ടറിലെ രോഗാവധി അപേക്ഷയില്‍ രോഗിയുടെ പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡോക്ടര്‍മാര്‍ അപേക്ഷ പൂരിപ്പിച്ച ശേഷം ഓണ്‍ലൈന്‍ വഴി കൈമാറുകയാണു ചെയ്യുക

Other News in this category



4malayalees Recommends