ഓസ്‌ട്രേലിയയിലെ തീപിടുത്തതിനിടയില്‍ നിന്ന് ക്വാലക്കുഞ്ഞിനെ രക്ഷിച്ച് ഹീറോ ആയി ഒരു നായ; ആശ എന്ന നായയ്ക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

ഓസ്‌ട്രേലിയയിലെ തീപിടുത്തതിനിടയില്‍ നിന്ന് ക്വാലക്കുഞ്ഞിനെ രക്ഷിച്ച് ഹീറോ ആയി ഒരു നായ; ആശ എന്ന നായയ്ക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

ഓസ്‌ട്രേലിയയിലെ തീപിടുത്തതിനിടയില്‍ നിന്ന് ക്വാലക്കുഞ്ഞുങ്ങളെ രക്ഷിച്ച് ഹീറോ ആയിരിക്കുകയാണ് ഒരു നായ. കെറി മക്കിന്നണ്‍ എന്ന യുവതിയുടെ ആശ എന്ന് പേരുള്ള ഗോള്‍ഡന്‍ റിട്രീവറാണ് തീയില്‍ നിന്ന് കൊവാലക്കുഞ്ഞിനെ രക്ഷിച്ചത്. ഒരുദിവസം കാട്ടിലേക്കോടിക്കയറിയ ആശ കൊവാലക്കുഞ്ഞിനെ പുറത്തു വെച്ച് വീട്ടിലേക്ക് വരികയായിരുന്നു എന്ന് കെറി പറയുന്നു. ''പുലര്‍ച്ചെ എന്റെ ഭര്‍ത്താവ് ആരോടോ ബഹളം വെക്കുന്നത് കേട്ടു. ആദ്യം എനിക്ക് സംഭവം എന്താണെന്നു മനസ്സിലായില്ല. പിന്നീടാണ് കെറി ഒരു ക്വാലയെയും പുറത്തു വെച്ച് നില്‍ക്കുന്നതു കണ്ടത്. അമ്മക്കൊവാലയുടെ സഞ്ചിയില്‍ നിന്ന് വീണു പോയ കൊവാലക്കുഞ്ഞാണെന്നാണ് എനിക്കു തോന്നുന്നത്. അവന്‍ ഒറ്റക്ക് കാട്ടില്‍ കിടന്ന് മരിക്കുകയോ കുറുക്കന്റെയോ മറ്റോ ഇരയാവുകയോ ചെയ്‌തേനെ. '- കെറി പറയുന്നു.


തുടര്‍ന്ന് മൃഗ ഡോക്ടര്‍ കൊവാലക്കുഞ്ഞിനെ പരിശോധിക്കുകയും കെയര്‍ ഹോമില്‍ കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്തു. ഒറ്റക്ക് കാട്ടില്‍ ജീവിക്കാനുള്ള വളര്‍ച്ചയെത്തിയപ്പോഴാണ് പിന്നീട് കുഞ്ഞിനെ തുറന്നു വിട്ടത്.

Other News in this category



4malayalees Recommends