കാട്ടുതീയുമായി ബന്ധപ്പെട്ട സാഹചര്യം വഷളായതോടെ സൗത്ത് ഓസ്‌ട്രേലിയയിലെ കങ്കാരു ഐലന്റില്‍ എമര്‍ജന്‍സി വാണിംഗ് പുറപ്പെടുവിച്ചു. സെന്‍ട്രല്‍ കങ്കാരു ഐലന്റ്, പര്‍ദാന ടൗണ്‍ഷിപ്പ് എന്നിവിടങ്ങള്‍ക്ക് മുന്നറിയിപ്പ് ബാധകമാണ്. വിവോനെ ബേയില് നേരത്തെ അടിയന്തര മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. ദ്വീപില്‍ തീയണയ്ക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദ്വീപിലെ സ്ഥിതിഗതികള്‍ അപകടകരമായ നിലയില്‍ തുടരുകയാണ്. ദ്വീപിലെ 156,000 ഹെക്ടറോളം തീ വിഴുങ്ങിക്കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി എയര്‍ക്രാഫ്റ്റുകളാണ് ഇവിടെ തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 250 പ്രവര്‍ത്തകരാണ് തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 200 പേരും അഗ്നിരക്ഷാ പ്രവര്‍ത്തകരാണ്.
ഓസ്‌ട്രേലിയയില്‍ ഒരു കോടിയിലേറെ ഏക്കര്‍ സ്ഥലത്തായി വ്യാപിച്ച കാട്ടുതീ 1400 കുടുംബങ്ങളെ ബാധിച്ചു. 24 പേര്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.വന്യജീവികളില്‍ ഓസ്ട്രേലിയയിലെ തനതു ജീവിവര്‍ഗ്ഗമായ കോലായുടെ 30 ശതമാനത്തോളം തീയില്‍ വെന്തുമരിച്ചതായാണ് കണക്ക്. കിട്ടിയ കണക്കനുസരിച്ച് 8000 കോലാകളുടെ ശവശരീരങ്ങള്‍ അഗ്‌നിശമന ഉദ്യേഗസ്ഥര്‍ കണ്ടെത്തിയിരുന്നു.