ടാക്‌സ് റീഫണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുന്നു; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമണ്‍ സര്‍വീസ്
ടാക്‌സ് റീഫണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍സ് സ്‌കാംവാച്ച് ട്വിറ്ററില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചു. മെഗോവ് യൂസര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് നികുതി റീഫണ്ട് ചെയ്തുകൊണ്ടുള്ള മെസേജ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. വിവിധ വിശകലനങ്ങളില്‍ നിന്നായി 181.79 ഡോളറിന്റെ ഇന്‍കം ടാക്‌സ് റീഫണ്ടിന് നിങ്ങള്‍ അര്‍ഹരാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ളതാണ് മെസേജ്.
ഐഡന്റിറ്റി വെരിഫൈ ചെയ്യണമെന്നും അതിനാല്‍ തന്നെ ഒരു ഇ - മെയ്ല്‍ അയയ്ക്കണമെന്നും തട്ടിപ്പുകാര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ഉപഭോക്താക്കളുടെ മൈഗോവ് ലോഗിനും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും കൈമാറാനും ഇവര്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ പണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഇ - മെയ്ല്‍ സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമണ്‍ സര്‍വീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുമായി ബന്ധപ്പെട്ട ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും ഇവര്‍ പറഞ്ഞു. പുതിയ തരത്തിലുള്ള തട്ടിപ്പുകള്‍ വര്‍ധിപ്പിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.