തീ നക്കിത്തുടച്ചയിടങ്ങള്‍; ഓസ്‌ട്രേലിയയിലെ ഹരിത മനോഹരമായ പ്രദേശങ്ങളെ കാട്ടുതീ മാറ്റി മറിച്ചതിങ്ങനെ; അഗ്നിപടരുന്നതിനു മുന്‍പും ശേഷവുമുള്ള ഓസ്‌ട്രേലിയയുടെ ചിത്രങ്ങള്‍ വൈറല്‍; നോവുണര്‍ത്തും ചിത്രങ്ങള്‍ കാണാം

അതി തീവ്രമായ പ്രതിസന്ധിയാണ് ഓസ്ട്രേലിയ നിലവില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കാട്ടുതീയിലും കൊടും ചൂടിലും പെട്ട് ഇതിനോടകം തന്നെ 17 ജീവനുകള്‍ വിവിധയിടങ്ങളിലായി നഷ്ടപ്പെട്ടു കഴിഞ്ഞു. 18 പേരെയാണ് കാണാതായിരിക്കുന്നത്. 1400 വീടുകള്‍ കത്തി നശിച്ചു കഴിഞ്ഞു. ഓസ്ട്രേലിയയില്‍ ഉടനീളെ കത്തി നശിച്ചത് അഞ്ച് ദശലക്ഷം ഹെക്ടര്‍ ഭൂമിയാണ്. സെപ്റ്റംബര്‍ മുതല്‍ തുടരുന്ന കാട്ടുതീയില്‍ 500 ദശലക്ഷം മൃഗങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതില്‍ 8000 ക്വാലകളും മറ്റ് ഉഭയജീവികളും പക്ഷികളുമെല്ലാം ഉള്‍പ്പെടുന്നു. തീയോട് പൊരുതി ഒരുകൂട്ടം മനുഷ്യര്‍ ഓസ്‌ട്രേലിയയെ തിരികെ കൊണ്ടുവരികയാണ്. ഒരുകാലത്ത് പച്ച പുതച്ച് കിടന്നിരുന്ന സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ വരണ്ടിരിക്കുകയാണ്. അവിടങ്ങളിലൊക്കെ തീയില്‍പ്പെട്ട മൃഗങ്ങളാണ്. ചിത്രങ്ങള്‍ കാണാം.

Other News in this category

4malayalees Recommends