കാട്ടുതീയുമായി ബന്ധപ്പെട്ട പ്രതിസന്ധി വര്‍ധിക്കുന്നു; ഓസ്‌ട്രേലിയയിലേക്ക് യാത്ര പോകുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് യാത്ര മുന്നറിയിപ്പ് നല്‍കി അമേരിക്ക; അപകടം ഒഴിയുന്നതു വരെ തീപിടുത്തബാധിത മേഖലകളിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് നിര്‍ദേശം

കാട്ടുതീയുമായി ബന്ധപ്പെട്ട പ്രതിസന്ധി വര്‍ധിക്കുന്നു; ഓസ്‌ട്രേലിയയിലേക്ക് യാത്ര പോകുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് യാത്ര മുന്നറിയിപ്പ് നല്‍കി അമേരിക്ക; അപകടം ഒഴിയുന്നതു വരെ തീപിടുത്തബാധിത മേഖലകളിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് നിര്‍ദേശം

കാട്ടുതീ പ്രതിസന്ധി വര്‍ധിക്കുന്നതിനിടെ ഓസ്‌ട്രേലിയയിലേക്ക് യാത്ര പോകുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് യാത്ര മുന്നറിയിപ്പ് നല്‍കി അമേരിക്ക. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട അപകടം ഒഴിയുന്നതു വരെ തീപിടുത്ത ബാധിത മേഖലകളിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്. കാട്ടുതീ ബാധിതമല്ലാത്ത മേഖലകളില്‍ പോലും പുകയും വായുവിന്റെ മോശം നിലവാരവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. പുക ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.


സ്‌റ്റേറ്റ് ഫയര്‍ സര്‍വീസിന്റെ വെബ്‌സൈറ്റ് ഉള്‍പ്പടെ ഡിപ്പാര്‍ട്ട്‌മെന്റ് ക്വോട്ട് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നവരോട് പ്രാദേശിക മാധ്യമങ്ങളും അപ്‌ഡേറ്റുകളും നിരീക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിടിച്ചുപറിക്കാര്‍, കള്ളന്‍മാര്‍ തുടങ്ങിയ വെല്ലുവിളികളും ഇവിടെയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇവര്‍ വ്യക്തമാക്കി. പ്രധാന നഗരങ്ങളിലെ ബാറുകള്‍, ക്ലബ്ബുകള്‍, എന്റര്‍ടെയ്ന്‍മെന്റ് ഏരിയകള്‍ എന്നിവ സന്ദര്‍ശിക്കുമ്പോള്‍ ശ്രദ്ധപുലര്‍ത്തണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

Other News in this category



4malayalees Recommends