ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം ഉക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ടെഹ്‌റാനില്‍ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാന്‍ കഴിയില്ല, മോറിസണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഉക്രൈന്‍ പാസഞ്ചര്‍ വീമാനം തകര്‍ന്നു വീണതിനു പിന്നില്‍ ഇറാനാണെന്ന് കാനഡയും അമേരിക്കയും ആരോപിച്ചിരുന്നു. ഇറാനിയന്‍ വ്യോമോപരിതലത്തില്‍ നിന്ന് മിസൈല്‍ ഉപയോഗിച്ച് വിമാനം വെടിവെക്കുകയായിരുന്നെന്ന് വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള രഹസ്യാന്വേഷണ റിപ്പാര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് - കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
എന്നാല്‍ ഈ വാദം ഇറാന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. തകര്‍ന്ന ബോയിങ് വിമാനം ഇറങ്ങുമ്പോള്‍ അതേ ഉയരത്തില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ ധാരാളം വിമാനങ്ങള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഉക്രൈന്‍ വീമാനം തകര്‍ന്നുവീണ് 176 പേര്‍ മരിച്ചിരുന്നു.