ഓസ്‌ട്രേലിയയിലെ തിരക്കേറിയ ലൈനുകളില്‍ ഒന്നായ ഫ്രാങ്ക്സ്റ്റണ്‍ ട്രെയ്ന്‍ ലൈന്‍ രണ്ട് മാസത്തേക്ക് അടച്ചിടും; പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് നടപടി ദുരിതം സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ഓസ്‌ട്രേലിയയിലെ തിരക്കേറിയ ലൈനുകളില്‍ ഒന്നായ ഫ്രാങ്ക്സ്റ്റണ്‍ ട്രെയ്ന്‍ ലൈന്‍ രണ്ട് മാസത്തേക്ക് അടച്ചിടും. പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് നടപടി ദുരിതം സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെവല്‍ ക്രോസിംഗുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ലെയ്ന്‍ അടച്ചിടുന്നത്. 2019 അവസാനത്തോടെയാണ് മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 16 വരെ, കാരം ലെവല്‍ ക്രോസിങ് നീക്കംചെയ്യുന്നതിനാല്‍ ഫ്രാങ്ക്സ്റ്റണ്‍ ലൈനിനും ഫ്രാങ്ക്സ്റ്റണിനും മൊറാബ്ബിനും ഇടയില്‍ അടയ്ക്കും.മാര്‍ച്ച് അവസാനത്തോടെ മെന്റോണ്‍ സ്റ്റേഷന്‍ വീണ്ടും അടയ്ക്കുകയും ഏപ്രില്‍ പകുതിയോടെ ചെല്‍ട്ടന്‍ഹാം സ്റ്റേഷന്‍ അടയ്ക്കുകയും ചെയ്യും.ചെല്‍റ്റന്‍ഹാമിലെയും മെന്റോണിലെയും മൂന്ന് ലെവല്‍ ക്രോസിംഗുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാണ് ഈ ലൈനുകള്‍ അടക്കുന്നത്. ലൈനുകള്‍ അടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്കായി ബസ് സര്‍വ്വീസുകള്‍ അവശ്യാനുസരം പ്രവര്‍ത്തിക്കും.