ഓസ്‌ട്രേലിയയെ ഗ്രസിച്ച തീ ബ്രസീലിലെ ആമസോണ്‍ കാടുകളിലും കാലിഫോര്‍ണിയയിലുമുണ്ടായ കാട്ടുതീയെക്കാള്‍ ഏഴിരട്ടി വ്യാപ്തിയുള്ളത്; ഇതുവരെ കത്തിച്ചാമ്പലായത് 63 ലക്ഷം ഹെക്ടര്‍ പ്രദേശം

ഓസ്‌ട്രേലിയയെ ഗ്രസിച്ച തീ ബ്രസീലിലെ ആമസോണ്‍ കാടുകളിലും കാലിഫോര്‍ണിയയിലുമുണ്ടായ കാട്ടുതീയെക്കാള്‍ ഏഴിരട്ടി വ്യാപ്തിയുള്ളത്; ഇതുവരെ കത്തിച്ചാമ്പലായത് 63 ലക്ഷം ഹെക്ടര്‍ പ്രദേശം

കഴിഞ്ഞവര്‍ഷം ബ്രസീലിലെ ആമസോണ്‍ കാടുകളിലും 2018-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുമുണ്ടായ കാട്ടുതീയെക്കാള്‍ ഏഴിരട്ടി വ്യാപ്തിയുള്ളതാണ് ഓസ്ട്രേലിയയിലെ തീയെന്ന് റിപ്പോര്‍ട്ട്. ആമസോണില്‍ ഒമ്പതുലക്ഷവും കാലിഫോര്‍ണിയയില്‍ എട്ടുലക്ഷവും ഹെക്ടര്‍ ഭൂമിയാണ് കത്തിയത്. ഓസ്‌ട്രേലിയയിലാകട്ടെ ഇതുവരെ കത്തിച്ചാമ്പലായത് 63 ലക്ഷം ഹെക്ടര്‍ പ്രദേശം(അതായത് 1.56 കോടി ഏക്കര്‍) ആണ്. നമ്മുടെ കേരളത്തിന്റെ ഒന്നരയിരട്ടി വരുമിത്. 38 ലക്ഷം ഹെക്ടറാണ് കേരളത്തിന്റെ ആകെ ഭൂ വിസ്തൃതി.


അതേസമയം, ഓസ്ട്രേലിയയില്‍ കാട്ടുതീ ഭീഷണി വീണ്ടും രൂക്ഷമായിരിക്കുകയാണ്. കനത്ത ചൂടും ശക്തമായ കാറ്റു തുടരുന്നത് കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുന്നു. സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയ്ക്ക് കഴിഞ്ഞ ഞായറാഴ്ച മുതലാണ് അല്‍പം ആശ്വാസമുണ്ടായത്. നേരിയ മഴ പെയ്തത് തീ വ്യാപിക്കുന്നത് തടഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും കാട്ടുതീ പടരുമെന്നാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ച കാട്ടുതീ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് വിക്ടോറിയ സംസ്ഥാനത്ത് മാത്രം രണ്ടരലക്ഷത്തോളം പേരോട് വീടൊഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വര്‍ധിക്കുന്ന താപനിലയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീയുടെ പ്രധാന കാരണം.

40 ഡിഗ്രീ സെല്‍ഷ്യസിനും മേലെയാണ് പലയിടത്തും ചൂട്. കഴിയുന്നവരെല്ലാം രക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദൂര മേഖലകളിലും വനപ്രദേശങ്ങളിലും കഴിയരുതെന്നും ദുരന്ത നിവാരണ വിഭാഗം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിക്ടോറിയ കൂടാതെ ന്യൂ സൗത് വെയില്‍സിലും തെക്കന്‍ ആസ്ട്രേലിയയിലുമെല്ലാം സമാന സാഹചര്യമാണുള്ളത്.

Other News in this category



4malayalees Recommends