#സ്റ്റോപ് അദാനി; ഓസ്‌ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്; ആഗോളതാപനം കൂട്ടുന്നതാണ് പദ്ധതിയെന്ന് ആരോപണം

#സ്റ്റോപ് അദാനി; ഓസ്‌ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്; ആഗോളതാപനം കൂട്ടുന്നതാണ് പദ്ധതിയെന്ന് ആരോപണം

ഓസ്‌ട്രേലിയയിലെ അദാനി കല്‍ക്കരി ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരക്കണമെന്നാവശ്യവുമായി പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്.ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ എഞ്ചിനീയറിംഗ് കമ്പനിയായ സീമെന്‍സിനോട് ഖനനം നിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റോപ് അദാനി ഹാഷ് ടാഗോട് കൂടിയാണ് തന്‍ബര്‍ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


'സീമണ്‍സ് കമ്പനിക്ക് അദാനി ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനി നിര്‍മിക്കുന്നതിന് നിര്‍ത്തിക്കാനോ വൈകിപ്പിക്കാനോ തടയിടാനോ ഉള്ള ശക്തി ഉണ്ടെന്ന് കരുതുന്നു. തിങ്കളാഴ്ച അവര്‍ തീരുമാനം പ്രഖ്യാപിക്കും. അവരെ ശരിയായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കൂ...' സ്റ്റോപ് അദാനി എന്ന ഹാഷ് ടാഗുമുണ്ട് കുറിപ്പിനൊപ്പം.

ഓസ്ട്രേലിയയിലെ വിവാദ കല്‍ക്കരി ഖനിക്ക് ഇന്ത്യയിലെ അദാനി ഗ്രൂപ്പിന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 2019ല്‍ അനുമതി നല്‍കിയിരിന്നു.

ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ അന്തിമ പദ്ധതിക്ക് സര്‍ക്കാര്‍ അവസാനം അനുമതി നല്‍കുകയായിരുന്നു.

ഓസ്ട്രേലിയന്‍ കമ്പനിയായ ലിന്‍ക് എനര്‍ജിയില്‍ നിന്ന് 2010 ലാണ് അദാനി ഗ്രൂപ്പ് കാര്‍മൈക്കല്‍ ഖനിയിലെ കല്‍ക്കരി ഖനനത്തിന്റെ പാട്ടാവകാശം നേടുന്നത്. ജര്‍മന്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് സീമെന്‍സ്.

രാജ്യത്തെ ലിങ്ക് എനര്‍ജി എന്ന കമ്പനിയില്‍ നിന്ന് 2010ലാണ് അദാനി കാര്‍മൈക്കല്‍ ഖനിയിലെ കല്‍ക്കരി ഖനനത്തിന്റെ പാട്ടാവകാശം നേടിയത്. പിന്നീട് കാലാവസ്ഥ വ്യതിയാനം ഉന്നയിച്ച് ഖനിക്കെതിരെ വന്‍ പ്രതിഷേധങ്ങളുണ്ടായി. ആഗോള താപനം കൂട്ടുന്നതാണ് പദ്ധതിയെന്നാണ് പ്രധാന ആരോപണം.

Other News in this category



4malayalees Recommends