ജനവാസ മേഖലകളിലെ ജല സംഭരണികള്‍ കൂട്ടമായെത്തി കാലിയാക്കുന്ന ഒട്ടകങ്ങളെ വെടിവെച്ചു കൊന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; തീരുമാനം പുറത്തു വന്ന അന്നുതന്നെ കൊന്നൊടുക്കിയത് 1500ഓളം ഒട്ടകങ്ങളെ; നടപടിക്കെതിരെ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നു

ജനവാസ മേഖലകളിലെ ജല സംഭരണികള്‍ കൂട്ടമായെത്തി കാലിയാക്കുന്ന ഒട്ടകങ്ങളെ വെടിവെച്ചു കൊന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; തീരുമാനം പുറത്തു വന്ന അന്നുതന്നെ കൊന്നൊടുക്കിയത് 1500ഓളം ഒട്ടകങ്ങളെ; നടപടിക്കെതിരെ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നു

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന ഓസ്‌ട്രേലിയയില്‍ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അടുത്തിടെയാണ് തീരുമാനമായത്.കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ ഓട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇത്രയധികം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന അന്ന് തന്നെ കൊന്ന് തള്ളിയത് 1500 ഓളം ഓട്ടകങ്ങളെയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


ജനവാസ മേഖലകളിലെ ജല സംഭരണികള്‍ ഇവ കൂട്ടമായെത്തി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങളേയും വലിയ തോതില്‍ ബാധിക്കുന്നതായി അധികൃതര്‍ പറയുന്നു. കാടുകളില്‍ കുടിവെള്ളം കിട്ടാതായതോടെ നിരവധി വന്യജീവികള്‍, മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്. വീടുകളിലേക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകയും എസി അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ ഏറെ പരാതികള്‍ക്ക് കാരണമായിരുന്നു. വനമേഖലയിലെ ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ കണക്കുകള്‍ പ്രകാരം ഇവയുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ ഓരോ ഒമ്പത് വര്‍ഷങ്ങളില്‍ ഇരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍. പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാര്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വിവിധയിനത്തിലുള്ള ജീവികളുടെ സംരക്ഷണത്തിന് ഒരിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കുന്നതിന് എതിരെ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നു കഴിഞ്ഞു.

Other News in this category



4malayalees Recommends