മനുഷ്യന്റെ നന്മ വറ്റിയിട്ടില്ല; കാട്ടുതീമൂലം തീറ്റകിട്ടാതെ വലഞ്ഞ ജീവികള്‍ക്ക് ഭക്ഷണം നല്‍കി അധികൃതര്‍; കാട്ടുതീ ബാധിച്ച മേഖലകളില്‍ ഹെലികോപ്ടറുകളിലെത്തി നിക്ഷേപിച്ചത് ആയിരക്കണക്കിന് കിലോ പച്ചക്കറികള്‍; കണ്ണും മനസും നിറയ്ക്കുന്ന ദൃശ്യങ്ങള്‍ കാണാം
കാട്ടുതീമൂലം തീറ്റകിട്ടാതെ വലഞ്ഞ ജീവികള്‍ക്ക് ഹെലികോപ്റ്ററില്‍നിന്ന് ഭക്ഷണം നല്‍കി അധികൃതര്‍. ന്യൂസൗത്ത് വെയില്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവിസംരക്ഷകരുമാണ് ഇത്തരമൊരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. കാട്ടുതീ ബാധിച്ച മേഖലകളില്‍ ഹെലികോപ്ടറുകളിലെത്തിയാണ് പ്രവര്‍ത്തകര്‍ മൃഗങ്ങള്‍ക്ക് കാരറ്റും മധുര കിഴങ്ങുകളും നിക്ഷേപിച്ചത്. ആയിരക്കണക്കിന് കിലോ പച്ചക്കറികളാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്.
ഹെലികോപ്ടറില്‍ നിന്നും വന്യജീവികള്‍ക്ക് ഭക്ഷണം ഇട്ട് നല്‍കുന്ന ചിത്രം ന്യൂസൗത്ത് വെയ്ല്‍സ് ഊര്‍ജമന്ത്രി മാറ്റ് കെയ്ന്‍ ട്വീറ്റ് ചെയ്തു. സന്തുഷ്ടരായ ഉപഭോക്താക്കള്‍ എന്ന തലക്കെട്ടോടെ പച്ചക്കറികള്‍ കഴിക്കുന്ന വന്യജീവികളുടെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കിയതിന് നിരവധി പേരാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്.
'സന്തുഷ്ടരായ ഉപഭോക്താക്കള്‍' എന്ന തലക്കെട്ടില്‍ പച്ചക്കറിതിന്നുന്ന കങ്കാരുക്കളുടെയും കോലകളുടെയും ചിത്രങ്ങളും അദ്ദേഹം ട്വീറ്റുചെയ്തു.