ഓസ്‌ട്രേലിയ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് സമീപത്തെത്തിയെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫെഡറല്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് രംഗത്തെത്തി. ഈ വാക്‌സിന്‍ എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും പ്രദാനം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ഉയര്‍ത്തുന്നു. നിലവില്‍ രാജ്യത്ത് 13,950 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും 145 പേര്‍ മരിച്ചുവെന്നുമാണ് ശനിയാഴ്ച ഹണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്.വിക്ടോറിയയില്‍ ആരംഭിച്ച രണ്ടാം കോവിഡ് തരംഗം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരാന്‍ തുടങ്ങിയെങ്കിലും പുതിയ വാക്‌സിനിലൂടെ രോഗത്തെ രാജ്യത്ത് നിന്നും തൂത്തെറിയാന്‍ സാധിക്കുമെന്നും ഹണ്ട് ആവര്‍ത്തിക്കുന്നു.
ഇതിന് മുമ്പ് വാക്‌സിന്‍ കണ്ടു പിടിക്കുന്ന കാര്യത്തില്‍ തനിക്ക് ആശങ്കകളേറെയുണ്ടായിരുന്നുവെങ്കിലും നിലവില്‍ താന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസം പുലര്‍ത്തുന്നുവെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ പറയുന്നു. നിലവില്‍ രാജ്യം വാക്‌സിനോട് കൂടുതല്‍ അടുത്ത് വരുന്നുവെന്നും അത് കോവിഡില്‍ നിന്നും ജനത്തിന് പര്യാപ്തമായ സുരക്ഷയേകുന്ന വാക്‌സിനായിരിക്കുമെന്നും ഹണ്ട് വിശദീകരിക്കുന്നു. ഇതിന് പുറമെ ലോകമെമ്പാടുമുളള ഏവര്‍ക്കും ഇതിന്റെ സുരക്ഷ ലഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
വാക്‌സിന്‍വികസിപ്പിക്കുന്നതുമായി ബന്ദപ്പെട്ട ഇന്റര്‍നാഷണല്‍ ലൈസന്‍സിംഗ് അറേഞ്ച് മെന്റുകളും മറ്റും സജ്ജമാക്കുന്നതിനായി താനും പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും തങ്ങളുടെ അന്താരാഷ്ട്ര സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് വാക്‌സിന്‍ എത്രയും വേഗം യാഥാര്‍ത്യമാക്കുന്നതിന് വേണ്ടതെല്ലാം ചെയ്ത് വരുകയാണെന്നും ഹണ്ട് പറയുന്നു. കോവിഡ് വാക്‌സിന്‍ കണ്ടുപിടിത്തത്തില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നിര്‍ണായകമായ ചുവട് വയ്പ് നടത്തിയെന്ന പ്രഖ്യാപനം നടത്തി അധിക ദിവസം കഴിയുന്നതിന് മുമ്പാണ് ഹണ്ട് പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.